കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു

. കൽപ്പറ്റ:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. സംസ്ഥാന സർക്കാർ പെൻഷൻ കാരോട് അനീതി കാട്ടുന്നുവെന്നാരോപിച്ചായിരുന്നു സമരം.
തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, തടഞ്ഞുവെച്ച 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഔട്ട് പേഷ്യന്റ് വിഭാഗത്തിനും അനുവദിക്കുക, കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമാപന ദിവസം സത്യാഗ്രഹ സമരത്തിൻ്റെ ഉദ്ഘാടനം എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി നിർവ്വഹിച്ചു. വിവിധ ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, യു.ഡി.എഫ്. ചെയർമാൻ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം എന്നിവർ ഉദ്ഘാടനം ചെയ്തു. സമരത്തിൻ്റെ സമാപനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വേണു ഗോപാൽ എം കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു.
വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ ടീച്ചർ,സി ജോസഫ്,സണ്ണി ജോസഫ്, കെ ശശികുമാർ, കെ കെ കുഞ്ഞമ്മദ്,രമേശൻ മാണിക്യൻ, ഗ്രേസി ടീച്ചർ എന്നിവർ സംസാരിച്ചു.
വിവിധ സംഘടനാ നേതാക്കളും പെൻഷൻകാരുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
സത്യഗ്രഹ സമരത്തിന് കെ സുരേന്ദ്രൻ, ജോർജ് എൻ ഡി, പി കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടുവയുടെ ആക്രമണം:മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ്: പ്രമാണങ്ങള്‍ കൈമാറി
Next post പരിമിതികൾ മറന്ന് സദസ്സിനെ കയ്യിലെടുത്ത് ഭിന്നശേഷി കലോൽസവം
Close

Thank you for visiting Malayalanad.in