അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

.
കൽപ്പറ്റ : അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC – SBI എടുത്ത തീരുമാനത്തിൽ പ്രതിഷേധിക്കുക, കേന്ദ്ര സർക്കാർ തുടരുന്ന യുവജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൽപ്പറ്റ, മാനന്തവാടി, കോട്ടത്തറ, ബത്തേരി എന്നിവിടങ്ങളിലാണ് സമരം സംഘടിപ്പിച്ചത്. കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അദ്ധ്യക്ഷനായി. അർജ്ജുൻ ഗോപാൽ, ഹാരിസ്, ജിതിൻ, രതീഷ്, ഫിനോസ് തുടങ്ങിവർ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റോഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം ജിതിൻ കെ.ആർ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പളക്കാട് പോസ്റ്റ് ഓഫീസിനു മൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എം.മധു ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ കമ്മിറ്റിയംഗം നിധിൻ കെ വൈ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലക്കിടി-അടിവാരം റോപ്‌വെ യാഥാര്‍ത്ഥ്യത്തിലേക്ക്
Next post കടുവയുടെ ആക്രമണം:മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ്: പ്രമാണങ്ങള്‍ കൈമാറി
Close

Thank you for visiting Malayalanad.in