കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികളുടെ ദൃശ്യങ്ങൾ

കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് രണ്ടു പുലികളുടെ ദൃശ്യങ്ങൾ

മാനന്തവാടി: കൊട്ടിയൂർ പാലുകാച്ചിയിൽ വനം വകുപ്പ് ഇന്നലെ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളിൽ രണ്ടു പുലികളുടെ സാന്നിധ്യം വ്യക്തമാണ്.
. പുലികൾ ക്യാമറ ട്രാപ്പിൽ പതിഞ്ഞ സാഹചര്യത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) യുടെ ഗൈഡ്ലൈൻസ് പ്രകാരമുള്ള SOP പാലിച്ച്, ഉപദ്രവകാരികളായ പുലികളെ കൂടു വച്ചോ, മയക്ക് വെടി വച്ചോ പിടിച്ച് റീലോക്കേറ്റ് ചെയ്യണമെന്ന് കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിനിധികൾ പറഞ്ഞു. രണ്ടുദിവസം മുൻപ് സ്ഥാപിച്ച ക്യാമറയിൽ ചിത്രങ്ങൾ പതിഞ്ഞില്ലാ എന്ന വനം വകുപ്പിന്റെ വിശദീകരണത്തെ തുടർന്ന് ഇന്നലെ വ്യാപകമായ പ്രതിഷേധങ്ങൾ കിഫയുടെ പ്രവർത്തകർ നടത്തിയിരുന്നു. സ്ഥലത്ത് പശുവിനെ ഭക്ഷിച്ചത് പുലികളാണന്ന് കർഷകർ പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗാന്ധിസ്മൃതി: യുവകലാസാഹിതി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു
Next post വന്യമൃഗശല്യത്തിനെതിരെ വാരിക്കുഴി സമരവുമായി അഖിലേന്ത്യ കിസാൻ സഭ
Close

Thank you for visiting Malayalanad.in