.
ഒരു ബലൂണിനകത്ത് ഇരിക്കുന്നതുപോലെയാണ് നമ്മുടെ വിദ്യാഭ്യാസരംഗമെന്നും പുറംലോകത്തിന്റെ വളർച്ച പലപ്പോഴും അറിയുന്നില്ലെന്നും മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കൊപ്പം എത്തണമെങ്കിൽ നിർമ്മിത ബുദ്ധി അടക്കമുള്ളവ ഉപയോഗിച്ച് മുന്നേറേണ്ടതുണ്ട് എന്നും അദ്ദേഹം ഓർമിപ്പിച്ചു. മാനന്തവാടി സെൻറ് ജോസഫ്സ് ടി.ടി.ഐയുടെ 67-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ അന്നമ്മ മേഴ്സി ആൻറണി, അധ്യാപിക പൗളി ദേവസി എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നൂ മാർ ജോസ് പൊരുന്നേടം. കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ സ്വാഗതം നേർന്നു. ഡിവിഷൻ കൗൺസിലർമാരായ ഷൈനി ജോർജ് ,പി വി ജോർജ് എന്നിവർ എൻഡോവ്മെൻറുകളും സമ്മാനങ്ങളും വിതരണം ചെയ്തു. എ.ഇ.ഒ എം. എം ഗണേശൻ ,പി.ടി.എ പ്രസിഡണ്ട് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എൻ. പി മാർട്ടിൻ, സിസ്റ്റർ ലിൻസി, ജെയ്മോള്‍ തോമസ് ,ഷെമലി ഫിലിപ്പ് ,ബിന്ദു പി.എൽ, മിനി ജോൺ, ജോസ് പള്ളത്ത്,ജോസ് ജോസഫ് ,മഞ്ജുഷ എം.എസ്, ഹരിത പ്രബിൻ, ആൻ മരിയ ബിജു, വിരമിക്കുന്നവരായ അന്നമ്മ മേഴ്സി ആൻറണി, പൗളി ദേവസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...