വന്യമൃഗശല്യം: കർഷകർ സ്വയം പ്രതിരോധത്തിലേക്ക് : അഖിലേന്ത്യാ കിസാൻ സഭ വാരിക്കുഴി കുഴിച്ച് സമരത്തിനിറങ്ങും.

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ ഭാഗത്തും വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ സി.പി.ഐ.യുടെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകർ വ്യത്യസ്ത സമരത്തിനൊരുങ്ങുന്നു. മുൻ കാലങ്ങളിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിന് ഉപയോഗിച്ച നാടൻ രീതിയായ വാരിക്കുഴി കുഴിച്ചാണ് സമരം. തിങ്കളാഴ്ച രാവിലെ (6/2/23) 11 മണിക്ക് വാകേരിയിലെ കർഷകൻ്റെ തോട്ടത്തിലാണ് കിസാൻ സഭ പ്രവർത്തകർ വാരിക്കുഴി കുഴിക്കുക തങ്ങളുടെ ജീവനും കൃഷിക്കും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ വനം വകുപ്പിന് കഴിയില്ലന്ന് മനസിലാക്കിയ കർഷകർ സ്വയം രക്ഷയ്ക്ക് വഴി തേടുന്നതിൻ്റെ ഭാഗമായണ് വാരിക്കുഴി നിർമ്മിക്കുന്നത്. കുഴിയിൽ വിഴുന്ന കാട്ടുപന്നിയുൾപ്പെടെയുള്ളവയെ വനപാലകർ വെടിവെച്ച് കൊല്ലുകയോ മറ്റ് നടപടിയോ സ്വീകരിക്കണം. വനത്തിനുള്ളിൽ എണ്ണത്തിൽ വർദ്ധനവുള്ള മൃഗങ്ങളുടെ എണ്ണം കുറക്കാൻ നടപടി സ്വീകരിക്കുക, നാട്ടിലിറങ്ങുന്ന മുഴുവൻ മൃഗങ്ങളെയും പിടികൂടുക, വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്ന കർഷകർക്കും നാശം സംഭവിച്ചു കാർഷിക വിളകൾക്കുമുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക, മുഴുവൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്ത് തീർക്കുക, വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചോ- ആക്രമണ ഭീഷണി മൂലം വിറ്റൊഴിവാക്കേണ്ടി വരികയോ ചെയ്യുന്നവർക്ക് മറ്റ് ജീവനോപാധികൾ സർക്കാർ അനുവദിക്കുക, കർഷകർക്കെതിരെ വനം വകുപ്പ് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക, വനം -വന്യജീവി സംരക്ഷണ നിയമം കർഷകന് അനുകൂലമായി ഭേദഗതി ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൂടുതൽ വാരിക്കുഴികൾ നിർമ്മിച്ച് സമരം തുടരും. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാൻസർ ബോധവൽക്കരണവും സ്ക്രീനിംഗും വ്യാപകമാക്കും :ജെ സി ഐ
Next post ഗുണ്ടാ നിയമത്തിൽ റെയ്ഡ്: വയനാട്ടിൽ 109 പേരെ പോലീസ് അറസ്റ്റ് ചെയ്തു
Close

Thank you for visiting Malayalanad.in