യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസന ആസ്ഥാനത്തുള്ള മീനങ്ങാടി മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പലിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ 2023 ഫെബ്രുവരി 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. വൈകീട്ട് 5 മണിക്ക് കൊടി ഉയർത്തുന്നതോടുകൂടി പെരുന്നാൾ ശുശ്രൂകൾ ആരംഭിക്കും. 5.15ന് സന്ധ്യാ പ്രാർത്ഥന, 6 മണിക്ക് വിശുദ്ധ കുർബ്ബാന, 7 മണിക്ക് മദ്ധ്യസ്ഥ പ്രാർത്ഥന, 7.15ന് പ്രസംഗം, 07:40ന് ആശീർവ്വാദം, 07:45 ന് നേർച്ച സദ്യയോടെ പെരുന്നാൾ സമാപിക്കും. ബഹു .കോറെപ്പിസ്കോപ്പമാർ, വൈദികർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജെക്സ് ബോർഡ് അംഗങ്ങൾ മുതലായ എല്ലാ വിശ്വാസികളും പങ്കെടുക്കും. പെരുന്നാളിനോടനുബന്ധിച്ച് 50 വര്‍ഷം ശുശ്രൂഷ പൂര്‍ത്തിയാക്കിയ ഭദ്രാസനത്തിലെ മദ്ബഹാ ശുശ്രൂഷകരെ ആദരിക്കുന്നു. ഭദ്രാസന സെക്രട്ടറി ഫാ.മത്തായി |അതിരംപുഴിയിൽ, ജോ. സെക്രട്ടറി ബേബി വാളംകോട്ട്, വൈദീക സെക്രട്ടറി ഫാ.ബാബു നീറ്റുംകര, പി.ആര്.ഒ. ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ചാപ്പൽ ഇൻചാർജ് ഫാ.എൽദോ അമ്പഴത്തിനാംകുടി എന്നിവര്‍ പത്രക്കുറിപ്പിൽ അറിയിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...