കടുവ ചത്ത സംഭവത്തിൽ സ്ഥലമുടമയുടെ പേരിൽ കേസെടുത്തത് പിൻവലിക്കണം: സി.പി.ഐ

അമ്പലവയൽ: പെൻമുടിക്കോട്ടയിൽ ഭീതി പരത്തിയ കടുവ കഴുത്തിൽ കുറുക്കുമുറുകി ചത്ത സംഭവത്തിൽ സ്ഥലമുടമ പള്ളിയാലിൽ മാനു എന്ന എൺപത് വയസ്സ് പ്രായമുള്ളയാൾക്ക് എതിരെയാണ് വനം വകുപ്പ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വന്തമായി എഴുന്നേറ്റ് നടക്കാൻ പോലുകഴിയയത്തയാണ് മാനു.ഇയാൾക്ക് എതിരെയാണ് കേസ്.ഇത്തരത്തിലുള്ള നടപടിയിൽ നിന്ന് വനം വകുപ്’ പിൻമാറണം. ആറ് മക്കളും ഒരു ഏക്കർ ഇരുപത് സെൻ്റ് സ്ഥലവുമാണ് മാനുവിനുള്ളത്.സർക്കാർ നൽകുന്ന പെൻഷൻ കൊണ്ടാണ്ടണ് ജീവിതം മുമ്പേട്ട് കൊണ്ടു പോകുന്നത്. വാർധക്യസഹജമായ രോഗങ്ങളാൽ കഴിയുന്നയാളെ മൊഴി രേഖപ്പെടുത്താൻ മേപ്പാടി യിലെ വനം വകുപ്പ് ഓഫിസിൽ എത്തുവാൻ പറയുന്നത് അംഗീകരിക്കാൻ കഴിയില്ലന്നും തൻ്റെ പുരയിടത്തിൽ കുരുക്ക് വച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലിസിൽ പരാതിയും ഇയാൾ നൽകിയിട്ടുണ്ട് .മനുഷ്യൻ്റെ ജിവനും സ്വത്തിനും കൊടുക്കാത്ത സംരക്ഷണമാണ് വന്യ ജീവികൾക്ക് നൽകുന്നത്. വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കണം. ഇതിന് നടപടി സ്വീകരിക്കണം. സ്ഥലമുടമയക്ക് അവശ്യമായ നിയമ സഹായമുൾപ്പെടെ സിപിഐ ചെയ്ത് നൽകുമെന്നും പള്ളിയലിൽ മാനുവിൻ്റെ വീട് സന്ദർശിച്ച ശേഷം നേതാക്കൾ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, അസിസ്റ്റൻ്റ് സെക്രട്ടറി പി.എം ജോയി, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ ശശിധരൻ, അഷറഫ് തയ്യിൽ, ബിനു ഐസക്ക്, ആൻ്റണി കെ, സതിഷ് കരടിപ്പാറ എന്നിവരും ഉണ്ടായിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഡ്ജറ്റിൽ വയനാടിനോടുള്ള അവഗണനക്കെതിരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
Next post വാണിജ്യ ആവശ്യങ്ങൾക്കായുള്ള ജലപരിശോധന നിരക്കുകളിൽ പ്രത്യേക പാക്കേജ്
Close

Thank you for visiting Malayalanad.in