ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളി: ഐ സി ബാലകൃഷ്ണന് എം എല്‍ എ കേരളത്തെ സംബന്ധിച്ച് ഏറ്റവും നിരാശജനകമായ ബഡ്ജറ്റാണ് അവതരിപ്പിച്ചത്. വയനാട് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ച ബഡ്ജറ്റ് 4 ചുരത്തിന് മുകളിലുള്ള ജില്ല എന്ന നിലയ്ക്ക് പ്രളയകാലഘട്ടത്തില്‍ വളരെയധികം ദുരിതമനുഭവിച്ച ജില്ല എന്ന നിലയ്ക്ക് എം എല്‍ എ മാരോട് ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്ത 20 പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചെങ്കിലും മീനങ്ങാടി മലക്കാട് കല്ലുപാടി റോഡിന് മാത്രമാണ് ഇരുപത് ശതമാനം തുക വകയിരുത്തിയത് മറ്റ് പദ്ധതികള്‍ 100 രൂപ ടോക്കന്‍ പ്രൊവിഷനില്‍ ഒതുക്കി കൊണ്ട് കബളിപ്പിക്കുന്ന പ്രഖ്യാപനമാണ് ഈ ബഡ്ജറ്റ് . കഴിഞ്ഞ സാമ്പത്തീക വര്‍ഷം ധനകാര്യ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പദ്ധതികള്‍ കൊടുത്തെങ്കില്‍ പോലും 3 പദ്ധതികള്‍ക്കാണ് 20% ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ചത്. മറ്റ് പദ്ധതികളൊക്കെ അവഗണിക്കുകയാണ് ചെയ്തത്. ആ പദ്ധതികളൊക്കെ വീണ്ടും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൊടുത്തപ്പോള്‍ ഇന്നും അതിനെ ബഡ്ജറ്റില്‍ യാതൊരു നടപടിയും ജില്ലയെ സംബന്ധിച്ചും ബത്തേരിയെ സംബന്ധിച്ചും ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജ്, റെയില്‍വെ തുടങ്ങിയ പദ്ധതികളൊന്നും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് ബഡ്ജറ്റില്‍ വയനാട് ജില്ലയെ പാടെ അവഗണിക്കുകയാണ് ചെയ്തത്. കാര്‍ഷിക കടം മൂലം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന ജില്ല , വന്യമൃഗ ശല്യം രൂക്ഷമായ ജില്ല … ഈ മേഖലകളിലൊന്നും ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കടുവാ ആക്രമണം മൂലം 4 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു പോയ ജില്ലയാണ് വയനാട്. ആരോഗ്യ മേഖല സംബന്ധിച്ച് ചുരത്തിലെ നിത്യ ബ്ലോക്കുകള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ കഴിയാതെ പാതിവഴിയില്‍ ജീവന് നഷ്ടപ്പെടുന്ന സാഹചര്യം നിത്യസംഭവമായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ 7000 കോടി രൂപയുടെ വയനാട് പാക്കേജ് പ്രഖ്യാപിച്ചതാണ്. ഇന്ന് കാര്‍ഷിക പാക്കേജ് എന്നു പറഞ്ഞ് 70 കോടിയായി പ്രഖ്യാപനത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. പിന്നോക്ക ജില്ലയായ വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ ബഡ്ജറ്റ്. ഈ ബഡ്ജറ്റിന്റെ ഉള്ളടക്കങ്ങള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും ഐ സി ബാലകൃഷ്ണന് എം എല്‍ എ ആവിശ്യപ്പെട്ടു
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...