പെൻഷൻകാരോടുള്ള സർക്കാർ നിലപാട് വഞ്ചനാപരം: കെ .കെ. അബ്രഹാം

. കൽപ്പറ്റ:- ഒരായുസ്സ് മുഴുവൻ സർക്കാർ സർവീസിൽ സേവനങ്ങൾ അനുഷ്ഠിച്ച ശേഷം പെൻഷൻ പറ്റി പിരിഞ്ഞുപോയ കേരള സർക്കാർ സർവീസിലെ അധ്യാപകർക്കും ജീവനക്കാർക്കും അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും നിഷേധിക്കപ്പെട്ടത് വഞ്ചനാപരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ പഞ്ചദിന സത്യാഗ്രഹസമരത്തിന്റരണ്ടാം ദിവസ സമരം വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് വി. ആർ. ശിവൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് കെ. തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ഇ .എസ്. ബെന്നി സംഘടന നേതാക്കളായ കെ. സുബ്രഹ്മണ്യൻ,ആലീസ് ടീച്ചർ, ടി. ജെ. സക്കറിയ,റ്റി .ഒ. റെയ്മൺ, കെ. സുരേന്ദ്രൻ,കെ. രാധാകൃഷ്ണൻ, എം. വി. രാജൻ മാസ്റ്റർ, ഓമന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.സത്യാഗ്രഹം സമരത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വിപിന ചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശശികുമാർ, പി കെ സുകുമാരൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കണ്ണൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു
Next post കേരള അഗ്രോ ഫുഡ്പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂരിൽ
Close

Thank you for visiting Malayalanad.in