– പുൽപ്പള്ളി : കോൺഗ്രസ് പ്രസ്ഥാനത്തെ പ്രതിന്ധി ഘട്ടങ്ങളിൽ അചഞ്ചലമായി മുന്നോട്ടു നയിച്ച നേതാവാണ് കെ. രാഘവൻ മാസ്റ്റർ എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി. രാഘവൻ മാസ്റ്ററുടെ സംശുദ്ധമായ പൊതുജീവിതവും, വ്യക്തി ജീവിതവും, പാർട്ടി കൂറും പുതിയ തലമുറ പൊതു പ്രവർത്തന രംഗത്ത്മാതൃകയാക്കേണ്ടതാണ്. മുൻ ഡി.സി.സി പ്രസിഡന്റ് കെ.രാഘവൻ മാസ്റ്റർ എം.എൽഎയുടെ 27-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.എൽ പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി യു.ഡി.എഫ് കൺവീനർ കെ.കെ.വിശ്വനാഥൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി ഡി.സി.സി.സെക്രട്ടറിമാരായ എൻ.യു. ഉലഹന്നൻ പി വി ജോർജ്, നാരായണവാര്യർ, മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ.രത്ന വല്ലി ,നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡോ.പ്രഭാകരൻ, രാധാ രാഘവൻ, പി.ചന്ദ്രൻ ,കൗൺസിലർമാരായ മാർഗരറ്റ് തോമസ്, പി.വി. ജോർജ്, പി.വി ജോയി, ഷിബു കെ., ലേഖ രാജീവൻ, സ്മിതതോമസ്, എം.ഡി, വിൻസൻ്റ്, ഷീജ എം നാരായണൻ ,സജീവൻ കൊല്ലപ്പള്ളി, ടി.പി ശശീന്ദ്രൻ ,അർജുൻ എന്നിവർ പ്രസംഗിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...