വയനാട്ടിലെ ഭൂമി പ്രശ്നങ്ങളിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ

കൽപ്പറ്റ:
വയനാട്ടിലെ ഭൂമി പ്രശ്നങ്ങൾ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ . ഭൂമി വാങ്ങൽ, രജിസ്ട്രേഷൻ, നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ കാര്യത്തിൽ നിലനിൽക്കുന്ന നിയമ തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീക രിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
റവന്യൂ, വനം നിയമ ങ്ങൾ തടസ്സം നിൽക്കുന്നതുമൂലം പട്ടയഭൂമികളുടെ ക്രയവിക്രയം തടസ്സപ്പെടുകയാണ്. വർഷങ്ങളായി രേഖകൾ കൈവശം വെച്ചും നികുതിയടച്ചും കർഷകരും തൊഴിലാളികളും അനുഭവിച്ചു വരുന്ന ഭൂമികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ക്രൂരതയാണ്. ബഫർസോൺ പോലുള്ള ഭീഷണി മൂലം പതിനായിരക്കണക്കിന് ഭൂവുടമകളുടെ ജീവിതം വഴിമുട്ടി നിൽക്കുന്നു. വന്യമൃഗ ശല്യം എന്ന ഭീഷണിയും അത് ഫലപ്രദമായി നേരിടുന്ന തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയും ഭൂമി വില ഇടിയാനും ക്രയവിക്രയം തടസ്സ പ്പെടാനും കാരണമാകുന്നുണ്ട്. ഇതുമൂലം കോടികളുടെ നഷ്ടമാണ് സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്നത്. വയനാടിന്റെ വികസനം വഴിമുട്ടിച്ച് ദേശീയ പാത 766 ലെ യാത്രാ നിരോധനം, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ഉടൻ നീക്കം ചെയ്യണം.
ചരിത്രപരമായ ഒരു പാത യാണ് അടച്ചു പൂട്ടുന്ന നിലയിലേക്കാണ് വനം നിയമങ്ങൾ നീങ്ങുന്നത്. പുതിയ നിയമം കൊണ്ടുവന്നെങ്കിലും ദേശീയ പാതകൾ സർക്കാർ സംരക്ഷിക്കണം ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചതുപോലെ വന്യജീവികളുടെ പെരുപ്പം തടയാനും ഭീഷണി ഉയർത്തുന്നവയെ കൊന്നുകളയാനും നിയമം കൊണ്ടുവരണം. . സുൽത്താൻ ബത്തേരിയിൽ മധ്യപ്രദേശ് സർക്കാർ ഉടമസ്ഥത യിലുള്ള 400 ഏക്കർ കാപ്പിത്തോട്ടം കേരള സർക്കാർ വിലകൊടുത്ത് അതീവ സുരക്ഷ മാർഗങ്ങൾ ഏർപ്പെടുത്തി മൃഗങ്ങളുടെ കാഴ്ച്ച ബംഗ്ലാവായി സജ്ജമാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
സംഘടനയുടെ വിപുലമായ ജില്ലാതല പ്രവർത്തന സംഗമം ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തിൽ വെച്ച് നടക്കും. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ: ജില്ലാ ഭാരവാഹികളായ എം.പി പരമേശ്വ രൻ, കെ.ജെ. വിനോദ്, പി സുബ്രഹ്മണ്യൻ, എ അഷ്റഫ്, സുകു റ്റി.കെ, സി.പി ആമിന, സി.പി.അഷ്റഫ്, മനോജ്, സജേഷ് ബാബു പി, കെ.ആർ. അനീഷ്, മുഹമ്മദ് ഷെരീഫ് സി.പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് കോളേരിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു
Next post നവോദയ വിദ്യാലയം – വിദ്യാർത്ഥികളിൽ വയറു വേദന ഛർദി : ആരോഗ്യ വകുപ്പ് വിദഗ്ദ്ധ സംഘം പരിശോധന നടത്തി
Close

Thank you for visiting Malayalanad.in