യുവ ഗവേഷക ഡോ. ഗീതു ഡാനിയലിന്റെ പുസ്തകം പ്രകാശനം ചെയ്തു.

മീനങ്ങാടി: നീതി സഹകരണ ലാബിലെ ബയോകെമിസ്റ്റും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയലിന്റെ ആദ്യ പുസ്തകം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന വിജയന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്‌ളോറ (സ്റ്റാർ ചെറി) എന്ന സസ്യത്തിന്റെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ചുള്ള ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബ്ലൂ ഹിൽ പബ്ലിക്കേഷൻസാണ്. സുൽത്താൻ ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി അസൈനാർ, കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ, കേരള സഹകരണ വെൽഫെയർ ഫണ്ട് ബോർഡ് വൈസ് പ്രസിഡന്റ് സി കെ ശശീന്ദ്രൻ, സി ഐ ടി യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി വി ബേബി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, സി എസ് പ്രസാദ്, എം എൻ മുരളി തുടങ്ങിയവർ പങ്കെടുത്തു.
നിരവധി ദേശീയ – അന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗമായും, നിരൂപകയായും ഡോ. ഗീതു ഡാനിയൽ പ്രവർത്തിച്ച്‌ വരുന്നു. റോയൽ സൊസൈറ്റി ഓഫ്‌ ബയോളജി (യു.കെ) യുടെ ചാർട്ടേർഡ്‌ ബയോളജിസ്റ്റ്‌ ബഹുമതി, യംഗ്‌ സയന്റിസ്റ്റ്‌ അവാർഡ്‌ (2016), ഫ്രാൻസിസ്‌ ക്രിക്ക്‌ റിസർച്ച്‌ അവാർഡ്‌ (2016), ഇൻഡ്യൻ അക്കാദമിക്‌ റിസർച്ച്‌ അസ്സോസിയേഷന്റെ മികച്ച ഗവേഷണ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം (2017), ശിക്ഷാ ഭാരതി പുരസ്‌കാരം (2018), ഐ എ ആർ എ ഗവേഷക പുരസ്കാരം (2018), ഭാരത് ഗൗരവ് പുരസ്‌കാരം (2018), ആദർശ് വിദ്യാ സരസ്വതി രാഷ്ട്രീയ പുരസ്കാരം (2019) തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഡോ. ഗീതുവിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
Next post മഹേഷ് കോളിച്ചാൽ ബി ജെ പി മാനന്തവാടി മണ്ഡലം പ്രസിഡണ്ട്
Close

Thank you for visiting Malayalanad.in