തമിഴ്നാട്ടിൽ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

മാനന്തവാടി :
തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ മക്കിയാട് പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് (28) മരിച്ചത്. സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഢല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തറയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെ രാത്രിയിലായിരുന്നു അപകടം. ഭാര്യ : പുനിത മേരി സഹോദരങ്ങൾ: , : ജോഷിൻ ,ജോബിൻ .

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ലക്കിടിയിൽ 70 കുട്ടികൾ ചികിത്സ തേടി : ഭക്ഷ്യ വിഷബാധയെന്ന് സംശയം
Next post യുവ ഗവേഷക ഡോ. ഗീതു ഡാനിയലിന്റെ പുസ്തകം പ്രകാശനം ചെയ്തു.
Close

Thank you for visiting Malayalanad.in