പനമരം വാഹനപകടം: പരിക്കേറ്റ യുവാവ് മരിച്ചു

മാനന്തവാടി: കഴിഞ്ഞ ദിവസം പനമരം മാത്തൂർ സർവീസ് സ്റ്റേഷൻ സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മാത്തൂർ അഞ്ഞാണിക്കുന്ന് സ്വദേശി പുനത്തിൽ ഹാരിസ് (38) മരിച്ചു. അപകടത്തിൽ ഹാരിസിന്റെ മകൾക്കും പരിക്കേറ്റിരുന്നു. ഇരുവരെയും ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഹാരിസിനെ വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. ഇവിടെ വെച്ചാണ് ഹാരിസ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *