കുഴൽപ്പണ സംഘം യുവാവിനെ തട്ടികൊണ്ടു പോയി ലക്ഷങ്ങൾ കവർന്നു: രക്ഷപ്പെടുന്നതിനിടെ കാർ അപകടത്തിൽ പ്പെട്ടു.

കൽപ്പറ്റ :പഴയ ബസ്റ്റാൻഡിൽ നിന്നും യുവാവിനെ ഇന്നോവ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നതായി പരാതി. കൊടുവള്ളി സ്വദേശിയായ അബൂബക്കറാണ് പരാതിക്കാരൻ. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവ കാർ മാനന്തവാടി ഗവ. ഹൈസ്കൂളിന് സമീപം പിന്നീട് അപകടത്തിൽ പെടുകയും ചെയ്തു. അമിത വേഗതയിൽ എത്തിയ കാർ കെഎസ്ആർടിസി ബസിനും ക്രൈനിനും ഇടിച്ചാണ് അപകടമുണ്ടാക്കിയത്.
ഇടിച്ച ഉടൻ കാറിൽ ഉണ്ടായിരുന്ന നാല് പേർ ഇറങ്ങി ഓടിയതായി നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കി. അബൂബക്കറിനെ പിന്നീട് വെങ്ങപള്ളിയിൽ സംഘം വാഹനത്തിൽ നിന്നും ഇറക്കി വിട്ടു. കുഴൽപ്പണ സംഘം ആണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കായിക യുവജനകാര്യ ഡയറക്ടറേറ്റ് സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള വയനാട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് 31 മുതൽ
Next post വയനാട് ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി.
Close

Thank you for visiting Malayalanad.in