കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ലാ സമ്മേളനം തിങ്കളാഴ്ച ബത്തേരിയിൽ.

കൽപ്പറ്റ :
കേരളത്തിലെ ചെറുകിട പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ജനുവരി 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻബത്തേരി വ്യാപാരനിൽ വെച്ച് വയനാട് ജില്ല സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാദരക്ഷാ വ്യാപാരം നടത്തുന്ന വയനാട് ജില്ലയിലെ മുന്നൂറിൽപ്പരം വരുന്ന ചെറുകിട പാദരക്ഷാ വ്യാപാരികൾ ഈ പരിപാടിയിൽ പങ്കെടുക്കും. വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ സംഘടനാ ചർച്ചകൾ, മുതിർന്ന വ്യാപാരികളെ ആദരിക്കൽ, അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, തുടങ്ങിയ പരിപാടികളും നടക്കും. പുതുതായി വിപണിയിലെത്തുന്ന വിവിധയിനം പാദരക്ഷകളുടെ പ്രദർശനവും പരിപാടി യുടെ ഭാഗമായി നടക്കും.. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ വാസുദേവൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് മുഖ്യ അതിഥി ആയിരിക്കും.. കെ ആർ എഫ് എ സംസ്ഥാന പ്രസിഡൻറ് എം എൻ മുജീബ് റഹ്മാൻ മലപ്പുറം മുഖ്യപ്രഭാഷണം നടത്തും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ഉസ്മാൻ, കെ ആർ എഫ് എ സംസ്ഥാന ഭാരവാഹികളായ നൗഷൽ തലശ്ശേരി,ബിജു ഐശ്വര്യ കോട്ടയം,മുഹമ്മദലി കോഴിക്കോട് തുടങ്ങിയവർ ഉൾപ്പെടെ മറ്റ് വ്യാപാരി നേതാക്കൾ, ജനപ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ സംബന്ധിക്കും. ജില്ലാ സമ്മേളന സ്വാഗത സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെയും ജില്ലയിലെ മൂന്ന് നിയോജകമണ്ഡലം കമ്മിറ്റികളുടെയും സഹകരണത്തോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ കെ ആർ എഫ് എ ജില്ലാ പ്രസിഡന്റ് കെ സി അൻവർ, ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ കെ നിസാർ ഭാരവാഹികളായ ഷൗക്കത്തലി മീനങ്ങാടി,എം ആർ സുരേഷ് ബാബു,റിയാസ് എം,ഷബീർ ജാസ് എന്നിവർ സംബന്ധിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ‘ഫെബ്രുവരി 1 മുതൽ 15 വരെ സൗജന്യ വൈദ്യ പരിശോധനയും മറ്റാനുകൂല്യങ്ങളും
Next post ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പത്താം വാർഷിക നിറവിൽ: ‘ഫെബ്രുവരി 1 മുതൽ 15 വരെ സൗജന്യ വൈദ്യ പരിശോധനയും മറ്റാനുകൂല്യങ്ങളും കൽപ്പറ്റ:
Close

Thank you for visiting Malayalanad.in