‘ കൽപ്പറ്റ: മേപ്പാടി ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അതിന്റെ മികവാർന്ന ആതുര സേവനത്തിന്റെ 10 വർഷങ്ങൾ ആഘോഷിക്കുമ്പോൾ അത് ജില്ലയുടെ ആരോഗ്യ മേഖലയിലെ വലിയൊരു കാൽവെപ്പായി. പത്താം വാർഷിത്തോടാനുബന്ധിച്ച് ഫെബ്രുവരി 1 മുതൽ 15 വരെ ജനറൽ വിഭാഗങ്ങളായ അസ്ഥിരോഗം, പ്രസവ – സ്ത്രീ രോഗം, ഇ എൻ ടി, നേത്രരോഗം, ശിശുരോഗം, ജനറൽ മെഡിസിൻ, ജനറൽ സർജറി, മാനസികാരോഗ്യം, ത്വക്ക് രോഗം, ദന്ത രോഗം തുടങ്ങിയ വിഭാഗങ്ങളിലെയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ഹൃദ്രോഗം, ന്യൂറോളജി, ന്യൂറോസർജറി, മൂത്രാശയ രോഗം, വൃക്ക രോഗം, ഉദര-കരൾ രോഗം, കാൻസർ രോഗം എന്നിവയിലെയും ഡോക്ടർമാരുടെ പരിശോധന സൗജന്യ മായിരിക്കും. ഒപ്പം ലബോറട്ടറി, എം ആർ ഐ സ്കാനിങ്, സി ടി സ്കാനിങ്, അൾട്രാ സൗണ്ട് സ്കാനിങ് തുടങ്ങിയ പരിശോധനകൾക്ക് നിശ്ചിത ശതമാനം ഇളവുകളും ഉണ്ടായിരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈദ്യ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവുകൾ നൽകുന്ന വിധം എം ബി ബി എസ്, നഴ്സിംഗ്, ഫാർമസി കോഴ്സുകൾ കൂടാതെ ഒട്ടനവധി പാരാമെഡിക്കൽ കോഴ്സുകളും, ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗം, ശിശുരോഗം, റേഡിയോളജി & ഇമേജിങ് സയൻസ്, അനസ്തേഷ്യ, ഇ എൻ ടി തുടങ്ങിയ ഏഴ് ഡിപാർട്മെന്റുകളിൽ എം ഡി കോഴ്സുകളും തുടങ്ങി കഴിഞ്ഞു. കൂടാതെ കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി ഇന്ഡസ്ട്രി റിസേര്ച്ച് അസിസ്റ്റന്സ് കൗണ്സിലിന്റെ (ബിരാക്, BIRAC) അംഗീകാരവും, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റികളിൽ മികച്ച റാങ്കുള്ള ലിങ്കൺ യൂണിവേഴ്സിറ്റിയുമായി വിവിധ കോഴ്സുകൾ തുടങ്ങുന്നതിനുള്ള ധാരണ പത്രം ഒപ്പിട്ടതും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച് (ICMR) ന്റെ ക്ലിനിക്കൽ ട്രയൽ സെന്ററായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ തെരഞ്ഞെടുത്തതുമെല്ലാം ഈ സ്ഥാപനത്തിന്റെ വിവിധതലങ്ങളിലുള്ള മുന്നേറ്റത്തിന്റെ കൈയൊപ്പുകളാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ഒട്ടുമിക്ക സേവനങ്ങളും ലഭ്യമാക്കിവരുന്നതും സർക്കാർ ജീവനക്കാർക്കുള്ള മെഡിസെപ് പദ്ധതി നടപ്പാക്കിയതും ജില്ലക്ക് ആശ്വാസമായി കണക്കാക്കുന്നു. വയനാട് ജില്ലയുടെയും അനുബന്ധ പ്രദേശങ്ങളിലെയും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും സാമൂഹിക സമ്പത്തീക രംഗങ്ങളിലെ ഉയർച്ചക്കും ഈ സ്ഥാപനം ഒരു കാരണം ആയി എന്നതിൽ അഭിമാനിക്കുന്നതായി മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡി ജി എം സൂപ്പി കല്ലങ്കോടൻ, എ ജി എം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്‍പ്പറ്റ: ഇടതു സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...
പാലക്കാട്.. കല്ലടിക്കോടിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി അപകടത്തിൽ മരിച്ച നാല് വിദ്യാർത്ഥികളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. അപകടത്തിൽ റോഡിലൂടെ നടക്കുകയായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട്...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകിയാല്‍ സംസ്ഥാനവ്യാപകമായി വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് തുടര്‍നടപടികളിലേക്ക്...