തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയര്‍ ടു ക്യാമ്പസ്’ കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്കില്‍സ് എക്സ്പ്രസ്സ് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും, കാഫിറ്റ് (CAFIT), ഡബ്വ്യുഐടി(WIT), നാസ്കോം(NASSCOM), സിഐഐ(CII) എന്നിവയുടെയും സഹായ സഹകരണത്തോടെയാണ് കേരള സ്കില്‍സ് എക്സ്പ്രസ്സ് നടത്തുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന ഡിഗ്രി/പോസ്റ്റ് ഗ്രാജുവേഷന് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള 10,000 പേര്‍ക്ക് വിവിധ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ തീവ്രയജ്ഞ മാതൃകയില്‍ തൊഴില്‍ നല്കി വ്യവസായ പങ്കാളികളുടെ സഹായത്തോടെ മികച്ച തൊഴില്‍ മാതൃകയ്ക്ക് രൂപം നല്‍കുന്നതിനാണ് നോളജ് മിഷന് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
ഇതോടനുബന്ധിച്ച് ജി. ടെകിന്റെനേതൃത്വത്തില്‍ ഐ ടി കമ്പനികളുടെ ഒരു ഇന്‍ഡസ്ട്രി മീറ്റുംസംഘടിപ്പിച്ചിരുന്നു.അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട് നോളജ് ഇക്കോണമി മിഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനികളെ അറിയിക്കുകയും അവരുടെ വരാനിരിക്കുന്ന തൊഴിലവസരങ്ങളും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുക എന്നതുമായിരുന്നു ഇന്‍ഡസ്ട്രി മീറ്റിന്റെ പ്രധാന ലക്ഷ്യം.പ്രസ്തുതഇന്‍ഡസ്ട്രിമീറ്റില്‍ 130-ല്‍പരം കമ്പനികള്‍ പങ്കെടുത്തു.
ഹോട്ടല്‍ ഹൈ സിന്ധില്‍ വച്ച് നടന്ന ചടങ്ങില്‍ കെ-ഡിസ്ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ഡോ.കെ.എം. എബ്രഹാം, ഐബിഎസ് സോഫ്റ്റ് വെയര്‍ ചെയര്മാന് വി.കെ. മാത്യൂസ്,ടെക്നോപാര്‍ക് സിഇഒ സഞ്ജീവ്നായര്‍, കെ-ഡിസ്ക്ക്മെമ്പര്‍ സെക്രട്ടറി ഡോ.പി.വി ഉണ്ണികൃഷ്ണന്, കേരളടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ.സിസതോമസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കമ്പനികളെ കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നോളജ് മിഷന്റെ മറ്റ് പാര്‍ട്ണര്‍മാരും പങ്കെടുത്തു.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...