കാവുംമന്ദം: സംസ്ഥാന ലോട്ടറികളുടെ മുഖവില കുറയ്ക്കുകയും സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് ഓള് കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്(എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഴുത്ത് ലോട്ടറി വില്പന തടയുക, ലൈസന്‍സും അംഗീകൃത യൂണിയന് കാര്‍ഡും ഇല്ലാതെ ലോട്ടറികള്‍ വില്ക്കുന്നവര്ക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.എം. ജമാല്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി തിരിച്ചറിയില്‍ കാര്‍ഡ് വിതരണം നിര്‍വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയഗം എം.വി. ബാബു, മണ്ഡലം സെക്രട്ടറി അഷ്റഫ് തയ്യില്‍, ലോക്കല്‍ സെക്രട്ടറി സത്യദാസ്, എന്‍.കെ. അപ്പൂട്ടിനായര്, സത്യന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്. ബിജു(പ്രസിഡന്റ്), സാജന് അഞ്ചുകുന്ന്, മീനാക്ഷി(വൈസ് പ്രസിഡന്റ്), ഷിബു പോള്‍(ജനറല്‍ സെക്രട്ടറി), പ്രജീഷ്, സൗമ്യ(ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ. സജീവന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....