ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
മാതമംഗലം ചെക്ക് ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നൂൽപ്പുഴ നെൻമേനിക്കുന്ന് കോട്ടൂർ അടക്കമാങ്ങാ കോളനിയിലെ ചന്ദ്രന്റെ മകൻ ആകാശ് (15) ആണ് മരിച്ചത്. മൂലങ്കാവ് ഹയർസെക്കണ്ടറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. 5 പേരടങ്ങുന്ന സംഘമാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. നീന്തിക്കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
More Stories
വയനാട്ടിൽ അരും കൊല: വെട്ടേറ്റ് യുവതി മരിച്ചു. ഒരു മകൾക്ക് പരിക്ക്: കാണാതായ മറ്റൊരു മകളെ കണ്ടെത്തി
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
നാമൊരുന്നാൾ ഉയരും…’; ‘ഒരു റൊണാൾഡോ ചിത്രം’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി – പിടിയിലായത് കാപ്പ കേസിലെ പ്രതി
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്.
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ : വൈത്തിരിയിൽ മണ്ണിടിച്ചിൽ :നാളെ വയനാട്ടിൽ റെഡ് അലർട്ട്
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...