ഡോക്യുമെൻ്ററി പ്രദർശനത്തിനിടെ സംഘർഷം: ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു

.
കൽപ്പറ്റ: ബി.ബി.സി. പുറത്തിറക്കിയ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ “INDIA – THE MODI QUESTION ” ഡോക്യൂമെന്ററി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രദർശനം സംഘടിപ്പിച്ചു.
ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകരുമെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി.
തുടർന്ന് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി.
കൽപ്പറ്റ പഴയ ബസ്റ്റാന്റിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ബി.ജെ.പി പ്രവർത്തകർ പ്രദർശനം തടയാൻ അതിക്രമിച്ചെത്തിയെങ്കിലും പ്രദർശനം തുടർന്നു. പൂർണ്ണമായും പൂർത്തീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അർജുൻഗോപാൽ , സി ഷംസുദ്ദീൻ, ബിനീഷ് മാധവ്, ഷെജിൻ ജോസ്, രഞ്ജിത് , ഇ ഷംലാസ്, പ്രണവ് എന്നിവർ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി അരികെ, ഉയരെ; ജില്ലാ പഞ്ചായത്തിന്റെ പഠന സഹായി പ്രകാശനം ചെയ്തു
Next post റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു
Close

Thank you for visiting Malayalanad.in