വൈ.എം.സി.എ ജില്ലാ നഴ്സറി കലോത്സവം ഐഡിയിൽ സ്നേഹഗിരി സ്കൂൾ ജേതാക്കൾ

സുൽത്താൻ ബത്തേരി വൈഎംസിയുടെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് ഫാദർ മത്തായി നൂർനാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ നഴ്സറി കലോത്സവത്തിൽ സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹ ഗിരി സ്കൂൾ ജേതാക്കളായി. മുലങ്കാവ് ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും,ബത്തേരി WMO ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വയനാട് ജില്ലയിലെ നാൽപതോളം നഴ്സറി സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. ആയിരത്തി ഇരുനൂറ് കുരുന്നു പ്രതിഭകളാണ് മത്സരത്തിനെത്തിയത്.
അഹൻ രാജേഷ് (WMO ഇംഗ്ലീഷ് സ്കൂൾ), ഇവാൻ ജോസഫ് (ലിറ്റിൽ ഫ്ലവർ ബത്തേരി) മുഹമ്മദ് റൈഹാൻ (wmo ബത്തേരി) എന്നിവർ കലാപ്രതിഭയായും, ദക്ഷ പി എസ് (ഭവൻസ് വിദ്യാ മന്ദിർ ബത്തേരി ) കലാ തിലകവും കരസ്ഥമാക്കി. പ്രസിഡന്റ് ഫിലിപ്പ് സി ഇ, മേരീസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.റോയ് പ്രൊഫ എ വി തരിയത്, അഡ്വ ഗോപിനാഥ്, പ്രൊഫ. ജോൺ മത്തായി നൂറനാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ രാജൻ തോമസ്, സെക്രട്ടറി റോയ് വർഗീസ്,ടി കെ പൗലോസ്, ബെന്നി പോൾഎന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലും പി.എഫ്.ഐ. നേതാക്കൾക്ക് പകരം മറ്റ് മത നേതാക്കളുടെ സ്വത്ത് കെട്ടാൻ ശ്രമമെന്ന് ആരോപണം
Next post പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം: യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി
Close

Thank you for visiting Malayalanad.in