
വന്യമൃഗശല്യം: വയനാട്ടിൽ എൽ.ഡി.എഫും പ്രക്ഷോഭത്തിലേക്ക്: ഫെബ്രുവരി ഏഴിന് കൂട്ട സത്യാഗ്രഹം
വന്യമൃഗ ശല്യം തടയാൻ കേന്ദ്ര നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് കൽപ്പറ്റയിൽ എൽ.ഡി.എഫിൻ്റെ കൂട്ട സത്യാഗ്രഹം . വയനാട് മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിലും സമ്മർദ്ദം ചെലുത്താനും കൽപ്പറ്റയിൽ ചേർന്ന ജില്ലാ എൽ.ഡി.എഫ്. യോഗത്തിൽ തീരുമാനമായി.
വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൽപ്പറ്റയിൽ എൽ.ഡി.എഫ്. യോഗം. കാടും നാടും വേർതിരിക്കണമെന്നും ഇതിനായി കേന്ദ്ര .സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താനും തീരുമാനമായി. വയനാട്ടിലെ ശല്യകാരായ വന്യമൃഗങ്ങളെ നേരിടാൻ വയനാട്ടിലുള്ള ഉദ്യോഗസ്ഥർക്ക് തന്നെ അധികാരം നൽകണം.
കേന്ദ്ര- വനം പരിസ്ഥിതി സംരക്ഷണ നിയമത്തിൽ ആവശ്യമായതിനാൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ജനകീയ പ്രക്ഷോഭം ആരംഭിക്കും. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി ഏഴിന് കൽപ്പറ്റയിൽ കൂട്ട സത്യാഗ്രഹം നടത്തുമെന്ന് യോഗശേഷം എൽ.ഡി.എഫ്. കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.
വയനാട് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്. സംഘം മുഖ്യമന്ത്രിയെ കാണും. – വന്യമൃഗശല്യ പ്രതിരോധ വിഷയങ്ങൾ ഉൾപ്പടെ യോജിക്കാവുന്ന എല്ലാവരുമായി ചേർന്ന് ജനകീയ പ്രക്ഷോഭം നടത്താനാണ് എൽ.ഡി.എഫ്. തീരുമാനം.