മുട്ടിൽ: വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിക്കെതെരെ ഗുരുതരണ ആരോപണമുന്നയിച്ച സി.പി.എം ജില്ലാ സിക്രട്ടറിയുടെ നിലപാടിൽ ആക്ഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മുട്ടിൽ ടൗണിൽ നടത്തിയ സായാഹ്ന ധർണ്ണയിലാണ് പ്രതിഷേധമിരമ്പിയത്. തൊണ്ടർനാട് കൃഷിയിടത്തിൽ കടുവ ആക്രമണത്തിൽ ചികിത്സാ കിട്ടാതെ മരണപ്പെട്ട തോമസ്സിൻ്റെ കുടുംബത്തേ ഇളക്കിവിട്ടത് ആക്ഷൻ കമ്മിറ്റിക്കാരാണെന്നാണ് ഒരു സ്വകാര്യ ചാനലിൽ വെച്ച് നടന്ന ചർച്ചയിൽ ഗഗാറിൻ പറഞ്ഞത്. ഇത് ദു:ഖാർത്ഥരായ തോമസ്സിൻ്റെ കടുംബത്തേ വീണ്ടും വീണ്ടും വേദനപ്പിക്കുന്നതും അപമാനിക്കുന്നതിനും തുല്ല്യമാണ്.കർഷകരാണെങ്കിലും ആ കടുംബവും അത്യാവശ്യം പഠിപ്പും വിവരവും സാമൂഹ്യബോധവുമുള്ളവരാണ്. അവർ അനുഭവിച്ച തിക്താനുഭവങ്ങളാണ് ആ കുടുംബത്തേ സന്ദർശിക്കാനെത്തിയ മന്ത്രിമാരോടും സ്ഥലം എം.എൽ.എ. യോടും അവർ പങ്കുവെച്ചത്. ഈ സംഭവത്തോടെ ജനവികാരം സർക്കാറിനെതിരെ ശക്തമായി ഉയർന്നു വന്നിട്ടുണ്ട്. ജനവികാരത്തിൽ നിന്നും ഒളിച്ചോടാനും ജാള്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള വില കുറഞ്ഞ തന്ത്രമാണ് സി.പി.എം. ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
ധർണ സമരം വ്യാപാരി വ്യവസായിഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു ബെന്നി വിഎസ് സ്വാഗതം പറഞ്ഞു ഇഖ്ബാൽ മുട്ടിൽ അധ്യക്ഷത വഹിച്ചു അബ്ദുൽ ഷുക്കൂർ വി പി വിജയൻ മടക്കിമല ഗഫൂർ വെണ്ണിയോട് ടീ ജെ ബാബുരാജ് ബഷീർ എം. അഷ്റഫ് വി പി അബ്ദുൽ ഖാദർ മടക്കിമല എന്നിവർ സംസാരിച്ചു സഫീര്‍.ടി യു . നന്ദി പറഞ്ഞു …….
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...