ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം: യാക്കോബായ സഭ

മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യം അനുഭവിക്കുന്ന വയനാടൻ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന കൗൺസിൽ ആവശ്യപ്പെട്ടു. വനവും വന്യ ജീവികളും സംരക്ഷിക്കപ്പെടേണ്ടത് വനത്തിലാണ്. അവ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കൊന്നൊടുക്കുകയും വർഷങ്ങളുടെ അധ്വാനഫലമായ കൃഷിയിടങ്ങൾ ഊഷരഭൂമിയാക്കി മാറ്റുകയും ചെയ്യുകയാണ്. ഇതിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സർക്കാർ കാര്യക്ഷമവും ദീർഘവീക്ഷണമുള്ളതുമായ നടപടികൾ കൈക്കൊള്ളുന്നതിന് തയാറാകണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അതിജീവനത്തിനായുള്ള ഒരു ജനതയുടെ ശ്രമങ്ങളോട് അനുഭാവം പുലർത്തുവാനും ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്തി നടപ്പിലാക്കുവാനുള്ള സർക്കാരിൻ്റെ കർത്തവ്യം താമസമില്ലാതെ നിറവേറ്റണം. വന്യമൃഗ ആക്രമണമുണ്ടാകുമ്പോൾ മാത്രം നിസാരമായ നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന രീതി അവസാനിപ്പിച്ച് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, ജോ. സെക്രട്ടറി ബേബി വാളംകോട്ട്, വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റിങ്കര, ഫാ. ബേബി എലിയാസ്, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജോർജ് നെടുന്തള്ളിൽ, ജോൺസൺ കൊഴാലിൽ, കെ.എം. ഷിനോജ്, സജീഷ് തത്തോത്ത്, ബിനോയി അറാക്കുടി, ഷെവ. പൗലോസ് ഇടയനാൽ, ഷെവ.ജോയി തുരുത്തുമ്മേൽ, ശ്രീജ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യ കടന്നു പോകുന്നത് ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയെന്ന് എ.വിജയരാഘവൻ
Next post കോണ്‍ഗ്രസ് ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍’ ക്യാംപയിന്‍ 30ന്
Close

Thank you for visiting Malayalanad.in