സ്കൂൾ ഉച്ചഭക്ഷണത്തിന് ജൈവ പച്ചക്കറികളൊരുക്കി ജയശ്രീ കോളേജ് വിദ്യാർത്ഥികൾ

പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു, പത്തോളം ഇനം പച്ചക്കറികളാണ് ജൈവ കൃഷിയുടെ ഭാഗമായി നട്ടുവളർത്തിയത്. വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണശാലയിലേക്ക് നൽകി. ജയശ്രീ സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് പച്ചക്കറികൾ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ പി വർഗീസ് വൈദ്യൻ, വൈസ് പ്രിൻസിപ്പൽ വി ജി കുഞ്ഞൻ,എ എസ് നാരായണൻ, എം എം ഷിന്റോ, അലീഷ ഏലിയാസ്, മുഹമ്മദ് ഫാഹിസ്,അമല കൃഷ്ണ ,അജ്ന ഷെറിൻ,വി എസ്‌ മാളവിക എന്നിവർ സംസാരിച്ചു. നവ്യ കൃഷ്ണ,റിഫ ഷെറിൻ,ദിൽഫുന സഫറിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരോഗ്യമന്ത്രിക്കും മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് സൂപ്രണ്ടിനുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി
Next post ബ്രഹ്മഗിരി ഉണ്ടക്കാപ്പി സംഭരണം തുടങ്ങി
Close

Thank you for visiting Malayalanad.in