കൽപ്പറ്റ: സിസേറിയന് വിധേയയായ യുവതി മണിക്കൂറുകൾക്ക് ശേഷം മരിച്ചു . കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകളും പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻ്റെ ഭാര്യയും
നുസ്റത്ത് (23) ആണ് ഇന്നലെ വൈകുന്നേരം മരിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വെച്ച് സിസേറിയനിലൂടെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് നുസ്റത്തിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ ജനറൽ ആശുപത്രിയിൽ വെച്ച് പിഴവുണ്ടായിട്ടില്ലന്നും വൈകുന്നേരം ഛർദ്ദിക്കാനുള്ള ശ്രമം തുടങ്ങിയതോടെ തന്നെ വിദഗ്ധ ചികിത്സക്കായി റഫർ ചെയ്തുവെന്നും കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് പോയപ്പോൾ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കൂടെ പോയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
പരേതനായ തച്ചം പൊയിൽ കുഞ്ഞി മുഹമ്മദാണ് നുസ്റത്തിൻ്റെ പിതാവ്. രണ്ടര വയസ്സുകാരൻ മുഹമ്മദ് നഹ് യാൻ മകനാണ്. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജിയുടെ സഹോദരീ പുത്രിയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...