കുടുംബശ്രീ ‘കാരുണ്യഹസ്തം’ ഏറ്റുവാങ്ങി

വെള്ളമുണ്ടഃ വെള്ളമുണ്ട അൽകറാമ ഡയാലിസിസ് സെന്ററിലെ നിർധനരായ വൃക്ക രോഗികളെ സഹായിക്കുന്ന പദ്ധതിയായ ‘വൃക്കരോഗികൾക്ക് കുടുംബശ്രീയുടെ കാരുണ്യ ഹസ്തം’ വഴി ശേഖരിച്ച മടത്തുംകുനി വാർഡിലെ അയൽക്കൂട്ടങ്ങളുടെ ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി എ.സി.അബ്ദുള്ള, ജോ.സെക്രട്ടറി എം.കെ.ആലിക്കുട്ടി മാസ്റ്റർ,സി എച്ച്.ഖദീജ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *