. . കൽപ്പറ്റ:
വയനാട്ടില്‍ പൂക്കളുടെ വസന്തം തീര്‍ത്ത അന്താരാഷ്ട്ര പുഷ്പമേള ‘പൂപ്പൊലി’ ഞായറാഴ്ച സമാപിക്കും
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പ്രത്യേക പ്രഭാഷണം നടത്തും. അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം എം.എല്‍.എമാരായ ഒ.ആര്. കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ എന്നിവര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, സര്‍വ്വകലാശാല പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ചേര്‍ന്നാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി ഒരുക്കിയത്. ജനുവരി 1 മുതല്‍ തുടങ്ങിയ പുഷ്പമേളയിലേക്ക്് ദിവസവും ആയിരങ്ങളാണ് എത്തിയത്. വിദേശത്ത് നിന്നടക്കം എത്തിച്ച പൂക്കളുടെ വര്‍ണ്ണ വൈവിധ്യമായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം. വിദേശികളും ഇതരസംസഥാനത്ത് നിന്നുളളവരും ഉള്‍പ്പെടെ ഇതുവരെ എകദേശം മൂന്ന് ലക്ഷത്തോളം പേര് പുഷ്പമേളയ്ക്ക് എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇരുപതിലധികം സെമിനാറുകളും പൂപ്പൊലിയുടെ ഭാഗമായി നടന്നു.
. കൽപ്പറ്റ : മഴകാലം തുടങ്ങുന്നതിനു മുൻപേ വയനാട്ടിൽ മഴ മുന്നറിയിപ്പ് നൽകി വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ട് സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഇടയിൽ ഭീതിജനിപിച്ച നടപടിയിൽ നിന്നും...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
*തിരുവനന്തപുരം:* സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവച്ച 4 നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്...
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി...
വയനാട് ജില്ലാ കളക്ടറുടെ 'ഗുഡ് മോർണിംഗ് കളക്ടർ' സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ...
ബത്തേരി കോട്ടക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.. ഇന്ന് രാവിലെ ജനങ്ങൾ വൻതോതിൽ പ്രതിേഷേധമുയർത്തിയതിന് ശേഷമാണ് വനം വകുപ്പ് കൂട്...