കടുവ ആക്രമിച്ച് കൊന്ന സാലുവിൻ്റെ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം.

മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചതിൽ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ച വിജയം.
മരണപ്പെട്ട സാലു എന്ന തോമസിൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് അധികൃതർ ഉറപ്പ് നൽകി. . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ്ശ നല്‍കും.
ആശ്രിത നിയമനം വേഗത്തില്‍ നടപ്പാക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ്ശ ചെയ്യും. മരിച്ച സാലുവിൻ്റെ കുടുംബത്തിൻ്റെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിതള്ളാനും തീരുമാനിച്ചു.
കടുവയെ എത്രയും പെട്ടന്ന് കൂട് സ്ഥാപിച്ചോ മയക്കുവെടി വെച്ചോ പിടികൂടാനും തീരുമാനമായി. .

Leave a Reply

Your email address will not be published. Required fields are marked *

Previous post പക്ഷാഘാതരോഗികള്‍ക്ക് ആശ്വാസമായ ജി-ഗെയ്റ്റര്‍ കണ്ണൂരിലും
Next post പൂപ്പൊലിക്ക് മൂന്ന് ലക്ഷത്തിലേറെപ്പേർ എത്തി: അന്താരാഷ്ട്ര പുഷ്പമേള ഞായറാഴ്ച സമാപിക്കും
Close

Thank you for visiting Malayalanad.in