വന്യമൃഗ ശല്യം – കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കണ്ണു തുറക്കണം നിസംഗത അവസാനിപ്പിക്കണം : കെ എ ആന്റണി

പുതുശേരി : വന്യമൃഗ ശല്യം – കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കണ്ണു തുറക്കണം നിസംഗത അവസാനിപ്പിക്കണം : കെ എ ആന്റണി – കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കഴിഞ്ഞ കുറെ വർഷങ്ങളായി വയനാട്ടിലെ കർഷകർ വന്യമൃഗ ശല്യം മൂലം നേരിടുന്ന ക്ലേശങ്ങളും ദുരിതങ്ങളും അവർണ്ണനീയം ആണെന്നും അവർ വർഷങ്ങളായി ഉയർത്തിയ നിരവധി സമരങ്ങളും രോദനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കർഷകരോട് മാത്രം കാണിക്കുന്ന കടുത്ത അവഗണനയും നിസംഗതയും അവസാനിപ്പിക്കണമെന്നും , കണ്ണുതുറന്ന് രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ആൻറണി ആവശ്യപ്പെട്ടു. വനങ്ങളായി ചുറ്റപ്പെട്ടു കിടക്കുന്ന തികച്ചും ഒരു കർഷക ജില്ലയായ വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 49 മനുഷ്യജീവൻ അപകടത്തിൽ പെട്ടിട്ടും യാതൊരു ക്രിയാത്മക പദ്ധതികളും ആവിഷ്കരിക്കാത്ത ഗവൺമെൻറിൻറെ നടപടി അങ്ങേയറ്റം ഖേദകരവും കുറ്റകരവും ആണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കൺവെൻഷൻ പുതുശ്ശേരിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുമ്പോൾ വർഷത്തിൽ ഏതാനും ദിവസങ്ങളിൽ അവയെ വെടിവെച്ചു കൊല്ലുന്ന വിദേശ രാജ്യങ്ങളിൽ അവലംബിക്കുന്ന നയം നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കുവാൻ ഗവൺമെൻറ് തയ്യാറാകണം . കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും , കുടുംബത്തിലെ ഒരു അംഗത്തിന് ഗവൺമെൻറ് ജോലി നൽകുവാൻ തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു . മണ്ഡലം പ്രെസിഡന്റ്‌ ജോയി പുതുപ്പള്ളി അധ്യക്ഷത വഹിച്ചു . വിൽസൺ ഇലഞ്ഞിക്കുഴി , അബ്രഹാം കണ്ടംകുളങ്ങര, ബിജു എ സി , നിർമ്മൽ ജോർജ് , സിബി പുതുശ്ശേരി , സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലപ്പുറം ആര്‍ ടി ഒ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം:കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍
Next post തിരുവമ്പാടി അൽഫോൻസ കോളേജ് മാധ്യമ സെമിനാറിൽ അനു അബ്രാഹമിനെ ആദരിച്ചു.
Close

Thank you for visiting Malayalanad.in