കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു. പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മണവയൽ സ്വദേശി വി എൻ രാജൻ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടു.
തന്റെ അയൽവാസിയായ ചന്ദനെന്നയാളെ ദേഹാസ്വാസ്ഥിത്വത്തെ തുടർന്ന് പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ ഡോക്ടറുടെ സേവനം ലഭ്യമല്ലായിരുന്നു എന്നും ഇതേത്തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് ചികിത്സ നൽകിയത് എന്നും രാജൻ പറഞ്ഞു. ഈ പ്രശ്നം ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചപ്പോൾ ബ്ലോക്ക് പഞ്ചായത്തിനെ അറിയിക്കാൻ പറഞ്ഞ് ഒഴിഞ്ഞു മാറുകയും തന്നെ അവഹേളിക്കാൻ ശ്രമിക്കുകയും ചെയ്തു . തുടർന്ന് പനമരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് വി എൻ രാജൻ ആവശ്യപ്പെട്ടു. .
പലർക്കും സമാനമായ അവസ്ഥകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെന്നും നിരവധി കോളനി നിവാസികൾ ഉള്ള ഈ പ്രദേശത്ത് രാത്രികാല ചികിത്സ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ഈ വിഷയത്തിൽ ആവശ്യമായ ശ്രദ്ധ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...