മാനന്തവാടി : ലീവ് സറണ്ടർ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കൽ മാത്രമാണെന്നും യഥാർത്ഥത്തിൽ മാർച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി താലൂക്, മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.
സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കുകയും,പാർട്ടിക്കാരെ തിരുകിക്കയറ്റാൻ തസ്തികകൾ സൃഷ്ടിക്കുകയും,കമ്മീഷനുകളിലും കൗൺസിലുകളിലുമുള്ള ഇഷ്ടക്കാർക്ക് കുടിശ്ശികയടക്കം ശമ്പളം ഇരട്ടി ആക്കുകയും ചെയ്യുന്നവർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാർക്കു വേണ്ടി ശബ്ദിക്കേണ്ട ഇടതു സംഘടനകൾ ന്യായീകരണ ക്യാപ്സൂളുകൾ നിരത്തി അടിമപ്പണി ചെയ്ത് സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ വി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ ടീ ഷാജി സംസ്ഥാന കമ്മറ്റി അംഗം സജി ജോൺ ജില്ലാ ഭാരവാഹികളായ സി. ജി ഷിബു, എം. ജി അനിൽ കുമാർ ബ്രാഞ്ച് ഭാരവാഹികളായ എം എ ബൈജു, സിനീഷ് ജോസഫ്, ബേബി പേടപ്പാട്ട്, വി എ ജംഷീർ, പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ശരത് ശശിധരൻ, ശിവൻ പുതുശ്ശേരി, ജയേഷ്, എൻ കെ സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...