ഷോര്‍ട്ട് ഫിലിം മത്സര വിജയികളായ പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ഥികളെ ആദരിച്ചു

നാഷണല്‍ വോട്ടേര്‍സ് ഡേയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ വിജയികളായ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ഥികളെ ജില്ലാ കളക്ടര്‍ എ. ഗീത ആദരിച്ചു. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളായ പി. അരുണ്‍, എം. അമര്‍നാഥ്, സ്‌നേഹ രഘുനന്ദന്‍, ജന്യ എസ്. റാം, വിഷ്ണു രാജന്‍ എന്നിവരെയാണ് കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചത്. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുറസ്സായസ്ഥലത്തെ കൃത്യതാ കൃഷി: പൂപ്പൊലിയിൽ സെമിനാർ നടത്തി
Next post കടബാധ്യത: മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.
Close

Thank you for visiting Malayalanad.in