ലീവ് സറണ്ടർ ഉത്തരവ് കബളിപ്പിക്കൽ: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ലീവ് സറണ്ടർ അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവ് വെറും കബളിപ്പിക്കൽ മാത്രമാണെന്നും യഥാർത്ഥത്തിൽ മാർച്ച് 20 വരെ വീണ്ടും മരവിപ്പിക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ ചോദിക്കുമ്പോൾ പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന സർക്കാർ ക്ലിഫ് ഹൗസിൽ ആഡംബര കാലിതൊഴുത്ത് കെട്ടുന്നതിനും, നീന്തൽക്കുളം പണിയുന്നതിനും, വിദേശയാത്ര നടത്തുന്നതിനും ധൂർത്തടിക്കുന്ന പണം നിയന്ത്രിച്ച് മാതൃക കാട്ടുകയാണ് വേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനും, പാർട്ടിക്കാരെ തിരുകിക്കയറ്റാൻ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാർക്കു വേണ്ടി ശബ്ദിക്കേണ്ട ഇടതു സംഘടനകൾ ന്യായീകരണ ക്യാപ്സൂളുകൾ നിരത്തി അടിമപ്പണി ചെയ്ത് സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, ഗ്ലോറിൻ സെക്വീര, എം.വി.സതീഷ്, ഇ.വി.ജയൻ, പി.ജെ.ഷിജു, കെ.എൻ.റഹ്മത്തുള്ള, ബിജു ജോസഫ്, കെ.പി.പ്രതീപ, എ.സുഭാഷ്, പി.റീന തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തൻ, റോബിൻസൺ ഫ്രാങ്കോ, കെ.സി.ജിനി, എം.ഏലിയാസ്, കെ.സെൽജി, സി.കെ.ബിനുകുമാർ, കെ.സി.എൽസി, സുജേഷ്, ദേവി, ജോബ്സൺ ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതുവർഷ പുലരിയിലെ കൊലപാതകം: വൈകാതെ കുറ്റപത്രം തയ്യാറാക്കുമെന്ന് വയനാട് ജില്ലാ പോലിസ് മേധാവി
Next post വയനാട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി മാനന്തവാടിയില്‍ നാളെ ഓടിത്തുടങ്ങും; മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in