ഇന്ന് കല്‍പ്പറ്റയുടെ മെറിറ്റ് ഡേ

കല്‍പ്പറ്റ: നിയോജകമണ്ഡത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും ആദരിക്കുന്ന ചടങ്ങ് ഇന്ന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ നടക്കും. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 30 സ്‌കൂളുകളെയും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പ്രസ്തുത പരിപാടിയില്‍ വെച്ച് അനുമോദിക്കുന്നു. കല്‍പ്പറ്റ നിയോജകമണ്ഡത്തിന്റെ സമഗ്രമ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് അഡ്വ. ടി സിദ്ധിഖ് എംഎല്‍എ നടപ്പിലാക്കുന്ന സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിജയം കൈവരിച്ച സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും അനുമോദിക്കുന്നത്. പ്രസ്തുത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ സി.യു.ഇ.ടി/ക്ലാറ്റ്, എന്‍ എം എം എസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉന്നത വിജയം കൈവരിച്ച വിദ്യാലയങ്ങളെ ആദരിക്കുന്നത് കുമാരി. രമ്യ ഹരിദാസ് എം.പി യും, ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കുന്നത് ഉമാ തോമസ് എംഎല്‍എയുമാണ്. സിപി സാലി (ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍) AASA ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ത്യ& മിഡ്‌ലീസ്റ്റ്, ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, ഡല്‍ഹി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ടും, ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ജയരാജന്‍, കൈരളി ടി വി പട്ടുറുമാല്‍ വിന്നറും, സംസ്ഥാന സംഗീത നാടക അക്കാദമി മികച്ച ഗായകനുമായ അജയ് ഗോപാല്‍ ഉള്‍പ്പെടെ വിവിധ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എംഎല്‍എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൗദിമില്‍ക്ക് (സദാഫ്‌കോ) മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം നടത്തി
Next post വെള്ളമുണ്ടയിൽ ജനമൈത്രി ജാഗ്രതാസമിതി പ്രവര്‍ത്തനമാരംഭിച്ചു
Close

Thank you for visiting Malayalanad.in