മാനന്തവാടി :
അരുന്ധതി റോയ്ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ. വയനാട് സാഹിത്യോത്സവത്തിൽ ലോക നവീകരണത്തിന് ദലിത്-ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ നിലനിൽപും, അരികുവൽകരണത്തിനെതിരേയുള്ള ചോദ്യങ്ങളും ഗോത്രഭാഷയ്ക്ക് മേലുള്ള അധിനിവേശവും ചർച്ചയായി. ദലിത്-ആദിവാസി എഴുത്തുകളുടെ തീക്ഷ്ണതയും ഗോത്ര ഭാഷയുടെ മൂർച്ചയും വിളിച്ചോതിയ ചർച്ചയിൽ ദലിത് എഴുത്തുകാർ നേരിടുന്ന വിവേചനവും ചർച്ചചെയ്യപ്പെട്ടു.
മുഖ്യധാരാ എഴുത്തുകളേക്കാൾ ജനങ്ങളുടെ പ്രശ്നങ്ങളിൽ പക്വമായി ഇടപെടുകയും പ്രശ്നങ്ങൾ ശക്തമായി അടയാളപ്പെടുത്തുകയും സമൂഹത്തിലെ തെറ്റായ പ്രവണതകളോട് കലഹിക്കുകയും ചെയ്യുന്നതാണ് ഗോത്രഭാഷയിലെ എഴുത്തുകളെന്നും അനുബന്ധമല്ല, നമുക്ക് മുന്നേ പറക്കുന്ന പക്ഷികളാണ് ആദിവാസി സമൂഹമെന്നും ചർച്ചയിൽ പങ്കെടുത്ത് സണ്ണി എം കപിക്കാട് പറഞ്ഞു.
സണ്ണി എം കപിക്കാട്, ധന്യ വേങ്ങാച്ചേരി, സുകുമാരൻ ചാലിഗദ്ധ, മണിക്കുട്ടൻ പണിയൻ തുടങ്ങിയവർ അടങ്ങിയ പാനലിൽ കെ.കെ സുരേന്ദ്രൻ മോഡറേറ്ററായിരുന്നു.
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...
ഞാന്‍ പേടിച്ചു പോയെന്ന് ചാനലുകള്‍ക്ക് വാര്‍ത്ത നല്കിയവരോട് പറഞ്ഞേക്ക്; തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് ഒരു വര്‍ഷം മുന്‍പുള്ളത്; ഈ കേസില്‍...
. വെള്ളമുണ്ട.ജിദ്ദ കെ എം സി സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ലത്തീഫ് ചാക്കനെ വെള്ളമുണ്ട സിറ്റി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.റഷീദ്...