മാനന്തവാടി: – 2026 ഡിസംബർ വരെ നീണ്ട് നിൽക്കുന്ന കാഴ്ചപാടും പ്രവർത്തന കർമ്മപദ്ധതിയുമായി സംഘടനാ പ്രവർത്തനം ചിട്ടയായും ശാസ്ത്രീയമായും ക്രമീകരിക്കുവാൻ പനമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു.2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ,2025 ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ,2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ശക്തമായ തിരിച്ച് വരവ് ലക്ഷ്യം വെച്ച് കൊണ്ട് ബൂത്ത്തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വിഷൻ& മിഷൻ 2026 കൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരിയിൽ കേരളം കണ്ടതിൽ ഏറ്റവും ജനദ്രോഹ സർക്കാറായ പിണറായി ഗവൺമെൻ്റിനെതിരെ “കൂറ്റവിചാരണ” എന്ന പേരിൽ വാഹന ജാഥ നടത്തുവാനും ,ദ്വിദിന നേതൃത്വ ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു. ബഫർ സോൺ വിഷയത്തിൽ മാനന്തവാടി എം.എൽ.എയുടെ ഒളിച്ച് കളി അവസാനിപ്പിച്ച് ജനപക്ഷ നിലപാട് സ്വീകരിക്കാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ കൺവെൻഷൻ ഇൽഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പാർലിമെൻ്റ് മണ്ഡലം നിരീക്ഷകൻ പി.ടി. മാത്യു, എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ്, അഡ്വ.എം.വേണുഗോപാൽ, പി.ചന്ദ്രൻ ,ചിന്നമ്മ ജോസ്, എം.ജി.ബിജു, എക്കണ്ടി മൊയ്തൂട്ടി, ബൈജു പുത്തൻപുര, മമ്മൂട്ടി കോമ്പി, ലത്തീഫ് ഇമിനാ ണ്ടി, മണ്ഡലം പ്രസിഡണ്ടുമാരായ എസ്.എം.പ്രമോദ് മാസ്റ്റർ, ബെന്നി അരിഞ്ചേർമല , ജോസ് അഞ്ചു കുന്ന്, ജോർജ് പട കൂട്ടിൽ ,വിനോദ് തോട്ടത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ടി.കെ.മമ്മൂട്ടി വിഷൻ& മിഷൻ 2026 അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ വി.കെ.അനിൽ പനമരം സ്വാഗതവും തോമസ് വലിയ പടിക്കൽ നന്ദിയും പറഞ്ഞു
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...