പറയാം …. ഇല്ല ലഹരി : സന്ദേശ യാത്രയുമായിസ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ്.

കൽപ്പറ്റ:
ചിന്തകളിൽ നന്മകൾ നിറച്ച് സത്യസന്ധത ശീലമാക്കാൻ സന്ദേശം ഉണർത്തി മുണ്ടേരി കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സമൂഹ മനസാക്ഷിയെ ഉണർത്തി ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു. കൽപറ്റ എം എൽ എ അഡ്വ.ടി.സിദ്ധീഖ് സന്ദേശ യാത്ര ലീഡർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയം തൊടി അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ സബ് ഡിവിഷൻ എ.എസ് പി ബസുമത്രി ഐ.പി.എസ് സന്ദേശ പ്രചരണ ലഘുലേഖ പ്രകാശനം ചെയ്തു . യാത്ര കടന്നു വിവിധ സ്ഥലങ്ങളിൽ പതിപ്പിക്കാനുള്ള ലഹരി വിരുദ്ധ സന്ദേശ സ്റ്റിക്കർ ജില്ലാ നാർക്കോട്ടിക്ക് സെൽ മേധാവിയും , സ്റ്റുഡന്റ് പോലീസ് നോഡൽ ഓഫീസറുമായ ബാലകൃഷ്ണൻ നിർവ്വഹിച്ചു . യാത്രയോട് ഐ ക്യദാർഡ്യം പ്രഖ്യാപിച്ചു നടൻ അബു സലിം കയ്യാപ്പ് പതിപ്പിച്ചു. യാത്രയുടെ ഓർമ്മപ്പെടുത്തലായി വിശിഷ്ട അതിഥികൾക്കും 41 കേഡറ്റുകളുടെ രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ക്യാരി ബാഗ് വിതരണം സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടത്തി. എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസർ അനിൽ കുമാർ , വാർഡ് കൗൺസിലർ ഷിബു എം.കെ ( പ്രിൻസിപ്പാൾ സജീവൻ പി.ടി, ഹെഡ് മാസ്റ്റർ പവിത്രൻ എം ,ഗാർഡിയൻ ബോഡി പ്രസിഡണ്ട് മുസ്തഫ സി, പി.ടി.എ എക്സിക്യുട്ടീവ് അംഗം സലാം പി , ഡ്രിൽ പരിശീലകൻ ശ്രീധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 52 അംഗ യാത്രാ സംഘത്തിൽ 41 കേഡറ്റുകളും 11 എസ്കോർട്ടിംഗ് സ്റ്റാഫും ഉൾപ്പെടുന്നു. യാത്രയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ, ഫ്ളാഷ് മോബ്, സ്കിറ്റുകൾ എന്നിവ അവതരിപ്പിച്ചും ലഘുലേഖകൾ വിതരണം ചെയ്തും സ്റ്റിക്കറുകൾ പതിപ്പിച്ചും വയനാട് മുതൽ വാഗാ അതിർത്തി വരെ യാത്ര മുന്നോട്ടു പോകും. ഡിസംബർ 26-ന് ആരംഭിച്ച യാത്ര ജനുവരി 3 ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശിയ അംഗീകാരത്തോടെ സംസ്ഥാനത്ത് 82 ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു
Next post പ്രധാനമന്ത്രിയുടെ സഹോദരനും കുടുംബവും അപകടത്തിൽപ്പെട്ടു
Close

Thank you for visiting Malayalanad.in