
അഡ്വ: ജോഷി സിറിയക് അനുസ്മരണവും പുരസ്ക്കാര ദാനവും ഡിസംബർ 31 ന്
കർഷക കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ കർഷക കോൺഗ്രസ്സ് നേതാവ് മൺമറഞ്ഞ അഡ്വ. ജോഷി സിറിയക്കിൻ്റെ അനുസ്മരണ സമ്മേളനം ഡിസംബർ 31ന് ശനിയാഴ്ച രാവിലെ 11 മണിക്ക് മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് . കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ മികച്ച കാർഷിക മേഖലയിലെ പത്ര വാർത്തക്കുള്ള 2021 വർഷത്തെ ജോഷി സിറിയക്ക് സ്മാരക പുരസ്ക്കാരംവടകര മാതൃഭൂമി സ്റ്റാഫ് കറസ്പോണ്ടന്റ് പി. ലിജിഷിന് കെ.പി.സി.സി പ്രസിഡന്റ് സമ്മാനിക്കും.
പതിനായിരത്തി ഒന്ന് രൂപയും പ്രശംസി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ് .
വയനാട് ജില്ലയിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട മാനന്തവാടി ആറാട്ടുതറ സ്വദേശി ഷാജി കേദാരത്തിന് അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ. പുരസ്കാരം സമ്മാനിക്കും.
പി. ലിജീഷ് നേരത്തെ കണ്ണൂർ, ഇരിട്ടി, കോഴിക്കോട് എന്നിവിടങ്ങളിൽ ലേഖകനായിരുന്നിട്ടുണ്ട്. കെ.കെ. രാജീവൻ സ്മാരക പുരസ്ക്കാരം, കേസരി രാഖവീയം പുരസ്ക്കാരം, കെ. കുഞ്ഞിരാമകുറുപ്പ് സ്മാരക പുരസ്ക്കാരം എന്നിവയ്ക്ക് നേരത്തെ അർഹനായിട്ടുണ്ട്. വടകര മേമുണ്ട സ്വദേ ശിയാണ്.
ഷാജി കേതാരം പതിനഞ്ച് വർഷത്തോളമായി അപൂർവ്വയിനം വിത്തുകൾ ശേഖരിക്കുകയം സംരക്ഷിക്കുകയും കൈമാറ്റം ചെയ്യുന്നു. കാർഷിക പ്രോഗ്രാമുകൾ ചെയ്യുകയും വിത്തുൽസവം നടത്തുകയും പുതുതലമുറക്ക് കാർഷിക സംസ്കാര അറിവുകൾ പകർന്നു നൽകുന്നു. 2007ൽ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് 7 സംസ്ഥാന അവാർഡ്. 3 ദേശീയ അവാർഡ് തുടങ്ങി 168 ഓളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മാനന്തവാടി ആറാട്ടുത്തറ സ്വദേശിയാണ്.
ചടങ്ങിൽ കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വി. എൻ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
എൻ.ഡി അപ്പച്ചൻ, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., കെ.പി. സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, ജമീല അലിപ്പറ്റ, കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, കെ.പി.സി.സി. എക്സിക്യൂട്ടിവ് മെമ്പർ, കെ.എൽ. പൗലോ സ്, യു.ഡി.എഫ്. കൺവീനർ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, കെ.പി.സി.സി മെമ്പർ പി.പി. ആലി, കെ.ഇ. വിനയൻ തുടങ്ങി പോഷക സംഘടനാ ജില്ലാ പ്രസിഡന്റ്മാരായ അമൽ ജോയി ., ചിന്നമ്മ ജോസ് , എക്കണ്ടി മൊയ്തുട്ടി , തുടങ്ങിയവർ പങ്കെടുക്കും .
പത്ര സമ്മേളനത്തിൽ ആൾ ഇന്ത്യ കിസാൻ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് വി.എൻ. ശശീന്ദ്രൻ , , സംസ്ഥാന സെക്രട്ടറി വി.ടി. തോമസ്, , നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജെ.ജോൺ, ജഡ്ജിംഗ് കമ്മിറ്റി കൺവീനർ ഇ.വി.അബ്രാഹം മാസ്റ്റർ, ജില്ലാ സെക്രട്ടറി കെ.എം. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.