
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജനചേതന യാത്ര 24-നും 26-നും വയനാട്ടിൽ
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശാസ്ത്രവിചാരം പുലരാൻ എന്ന സന്ദേശവുമായും ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായുമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനതല ജനചേതനയാത്ര സംഘടിപ്പിക്കുന്നത്.
ഡിസംബർ 24 ന് 5 മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിൽ സ്വീകരണ സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. 26 ന് രാവിലെ 9 മണിക്ക് സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിലും 11 മണിക്ക് കൽപ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്തും സ്വീകരണം നൽകും. കൽപ്പറ്റയിലെ സ്വീകരണം അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ നിർവ്വഹിക്കും.
ഉത്തരമേഖല ജാഥാ ക്യാപ്റ്റൻ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ, ജാഥാ മാനേജർ പി.വി.കെ പനയാൽ, മനയത്ത് ചന്ദ്രൻ, വി.കെ. ജയപ്രകാശ്, കെ. ചന്ദ്രൻ, എ.ടി. ഷൺമുഖൻ തുടങ്ങിയവർ കേന്ദ്രങ്ങളിൽ സംസാരിക്കും.
ജാഥയോടൊപ്പം ലഘുനാടകം, സംഗീതശിൽപം, നാടൻപാട്ട് തുടങ്ങിയവയും ഉണ്ടാകും.
കേരളത്തിൽ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര ബോധം വളർത്തി പ്രതിരോധിക്കാനും, വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തി നെതിരെ ബോധവത്കരണം നടത്താനുമാണ് ജാഥ സംഘടിപ്പിക്കുന്നത്.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം എ.ടി.ഷൺമുഖൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ
പത്ര സമ്മേളനത്തിൽ പങ്കെടുത്തു.