കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ ഇടത് ഭരണ സമിതിയുടെ കാലത്ത് നടന്ന ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്ലിം ലീഗ് വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2020 ആഗസ്റ്റ് മാസത്തിലാണ് ക്രമക്കേട് പുറത്ത് വന്നതെങ്കിലും പ തിചേർക്കപ്പെട്ട കരാർ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ സമിതി കൈക്കൊണ്ടത്. 2020-21 സാമ്പത്തിക വർഷത്തിൽ നടത്തിയ മെറ്റീരിയൽ കോസ്റ്റ് പ്രവൃത്തികളിലാണ് ഇപ്പോൾ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ പഞ്ചായത്ത് വ്യക്തിഗത ആ നുകൂല്യങ്ങളായ കിണർ, തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട് എന്നി വയെ കുറിച്ചും അക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രവൃത്തികൾ മേൽനോട്ടം വഹിച്ച അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസിയർ എന്നിവർ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടും ജോലി രാജിവെച്ച എഞ്ചിനീയറുടെ രാജി സ്വീകരിക്കാനും ‘ഡി.വൈ.എ ഫ്.ഐ. പ്രാദേശിക നേതാവായ ഓവർസിയറെ തൽസ്ഥാനത്ത് നില നിർത്താനുമാണ് ഭരണ സമിതി തീരുമാനിച്ചത്.
ഓംബുഡ്സ്മാൻ റിപ്പോർട്ടിൽ അടക്കം പരാമർശിക്കപ്പെട്ട ഓവർസിയറെ ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് യു.ഡി.എഫ്. മെമ്പർമാർ ആവശ്യപ്പെട്ടെങ്കിലും ഭരണ സമിതി ഇത് വോട്ടിനിട്ട് തള്ളുകയായിരു ന്നു. ഈ അഴിമതി പുറത്ത് വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ
മേൽ പരാമർശിക്കപ്പെട്ട കാലയളവിൽ നൽകിയ വ്യക്തിഗത ആനുകൂ ല്യങ്ങൾ പ്രാദേശിക സി.പി.എം. നേ താക്കൾക്കും പ്രവർത്തകർക്കും അർഹതയില്ലാതിരുന്നിട്ടും നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധി ച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ രേഖകളും ശരിയാക്കി നൽകുന്ന തിൽ നിലവിലെ ഓവർസിയർ ജിതിൻ സൗകര്യം ചെയ്ത് നൽകി എന്ന തിനാലാണ് ഇയാളെ മാറ്റി നിർത്താൻ ഭരണ സമിതി തയ്യാറാകാത്തത്.
സി.പി.എം. നേരിട്ട് ഇടപെട്ടിട്ടുള്ള ഈ അഴിമതിയിൽ ഫയൽ ഒ പിട്ട് നൽകിയ മുൻ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പ്രതികളാണ്
അതുകൊണ്ടുതന്നെ എൻ.ആർ.ഇ.ജി.എൻ യുടെ അഭ്യന്തര അ ന്വേഷണം ഇക്കാര്യത്തിൽ മതിയാവില്ല. ഓംബുഡ്സ്മാനെ പോലും സ്വാ ധീനിക്കാൻ സി.പി.എം. ശ്രമിക്കുകയും അതൊരു പരിധിവരെ വിജയി ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ ഒരു അന്വേഷണ മാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. ഇക്കാര്യത്തിൽ വിജിലൻസ് അ ന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണ മെന്ന് ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നാണി അബൂബക്കർ ഹാജി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജാസർ പാലക്കൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റൗഫ് മണ്ണിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ അൻവർ കെ.പി., റഹ് മാൻ കെ.എ. എന്നിവർ പങ്കെടുത്തു.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...