കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനത്തിന് കൽപ്പറ്റയിൽ ഉജ്ജ്വല തുടക്കം.

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 47-ാം സംസ്ഥാന സമ്മേളനം കൽപ്പറ്റയിൽ തുടങ്ങി. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൻ്റെ ഭാഗമായി കൽപ്പറ്റ നഗരത്തിൽ നൂറ് കണക്കിന് വനം വകുപ്പ് ജീവനക്കാർ പങ്കെടുത്ത പ്രകടനം നടത്തി. സംസ്ഥാന ഭാരവാഹികളായ എം.എസ്.ബിനുകുമാർ, കെ.എ. സേതുമാധവൻ , കെ. ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
ബഫർ സോൺ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നാളെ ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നടക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റയിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .

യു.ഡി.എഫ്. ഭരണകാലത്ത് ആരംഭിച്ച നടപടികളാണ് ഇപ്പോഴും തുടരുന്നതെന്നും ഇപ്പോൾ നടക്കുന്നതൊന്നും പുതിയ കാര്യമല്ലന്നും മന്ത്രി പറഞ്ഞു. ഇന്നത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ അന്ന് നിയമ സഭ കമ്മിറ്റിയിലിരുന്നു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് ഇപ്പോൾ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലന്നും ഇക്കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പിൽ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന ആവശ്യങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചർച്ച ചെയ്യാമെന്നും മന്ത്രി ഉറപ്പ് നൽകി. കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിലെ ജോമോൻ തോമസ്- ബാബു പരപ്പൻപാറ നഗറിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തിൽ കെ.എഫ്. പി. എസ്. എ സംസ്ഥാന പ്രസിഡണ്ട് എം എസ്. ബിനുകുമാർ അധ്യക്ഷത വഹിച്ചു. എസ്.നരേന്ദ്രബാബു, ജനറൽ സെക്രട്ടറി കെ.എസ്.സേതുമാധവൻ ,സ്വാഗത സംഘം ജനറൽ കൺവീനർ കെ. ബീരാൻകുട്ടി, കേരള ഗസറ്റഡ് ഫോറസ്റ്റ് ഓഫീസർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ. ഷ ജ്ന കരീം , സി.കെ. ശിവരാമൻ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു.’

Leave a Reply

Your email address will not be published. Required fields are marked *

Previous post ബഫർ സോൺ: നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
Next post എപ്പി എക്സ്പോ 2022 : തേനീച്ച വളർത്തൽ സെമിനാറും പ്രദർശനവും 21- മുതൽ മുട്ടിലിൽ
Close

Thank you for visiting Malayalanad.in