ഇക്കോസെൻസെറ്റീവ് സോൺ… പുനഃപരിശോധിക്കണം , ഐസി ബാലകൃഷ്ണൻ എം എൽ എ

ജനസാന്ദ്രതയുള പ്രദേശങ്ങൾക്ക് ESZൽ നിന്ന് ഒഴിവാക്കൽ ലഭിക്കുന്നതിന്, എല്ലാ കെട്ടിടങ്ങളുടെയും, കടകളുടെയും, സ്ഥാപനങ്ങളുടെയും കൃത്യമായ മാപ്പ് സുപ്രീം കോടതിക്ക് നൽകേണ്ടത് പ്രധാനമാണ്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ESZ നായി നൽകിയിരിക്കുന്ന ഭൂപടത്തിൽ യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് കെട്ടിടങ്ങളേ ഉള്ളൂ. ഉദാഹരണമായി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ, ബത്തേരി ടൗണിൽ, 70 ലധികം കടകളുള്ള ഒരു പ്രദേശം 5 പാർപ്പിട കെട്ടിടങ്ങൾ മാത്രമുള്ളതായി ഭൂപടത്തിൽ കാണിച്ചിരിക്കുന്നു. ഭൂരിഭാഗം ബാങ്കുകൾ, കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, ആദിവാസി സെറ്റിൽമെന്റുകൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടില്ല. ബത്തേരി നിയോജക മണ്ഡലം വളരെ കുറച്ച് പാർപ്പിട കെട്ടിടങ്ങൾ മാത്രമുള്ളതാണ് എന്ന മിഥ്യാധാരണയാണ് ഭൂപടം നൽകുന്നത്.
വനത്തിനുളളിലെ മനുഷ്യവാസ കേന്ദ്രങ്ങൾ ഭൂപടത്തിൽ ജനവാസ മേഖലകളായി അടയാളപ്പെടുത്തിയിട്ടില്ല. അവ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
ഇപ്പോൾ പുറത്തുവിട്ടിരുക്കുന്ന മാപ്പുകൾക്കുപകരം, ഓരോ കിലോമീറ്ററും ഗ്രൗണ്ടിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്തിയാൽ മാത്രമ സാധാരണ ജനങ്ങൾക്ക് കൃത്യമായും ബഫർസോൺ അതിരുകൾ മനസിലാക്കുകയും പരാതികൾ സമയത്തു നൽകാനും സാധിക്കൂ. അത്തരം ഗ്രൗണ്ട് മാർക്കിങ്ങിന് സമയം ഇല്ലായെങ്കിൽ, ഗൂഗിൾ മാപ്പിൽ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന ജിയോ കോർഡിനേറ്റുകൾ ലോഡ് ചെയ്തുകൊണ്ട് റോഡുകളും പുഴകളും, സ്ഥലപ്പേരുകളും അടക്കമുള്ള അതിരടയാളങ്ങൾ മനസിലാകുന്ന രീതിയിലുള്ള ഗൂഗിൾ മാപ്പ് ഫയലുകൾ സർക്കാർ പുറത്തുവിടുകയും മാപ്പുകളുടെ കെ എം എൽ ഫയലുകൾ ലഭ്യമാക്കുകയും ചെയ്യണം.
സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുമ്പോൾ എല്ലാ വിവരങ്ങളും അടങ്ങിയ സമഗ്രമായുള്ള റിപ്പോർട്ട് നൽകണമെന്നും സമയക്കുറവ് എന്ന ന്യായം പറഞ്ഞുകൊണ്ട് അപൂർണ്ണമായ റിപ്പോർട്ട് നൽകുന്നത് ഒഴിവാവാക്കുകയും വേണം. ആയതുകൊണ്ട് മാപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി ഏറ്റവും കുറഞ്ഞത് 2023 ജനുവരി 31 വരെ സമയം അനുവദിക്കുകയും അതാതു സ്ഥലത്തെ വില്ലേജ് ഓഫിസർമാർക്ക് ആയതിന്റെ ചുമതല ഔദ്യോഗികമായി നൽകുകയും ചെയ്യണം.
മേൽപ്രകാരം പുതുക്കിയ മാപ്പ് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളേയും, കർഷക സംഘടന നേതാക്ക ളയും, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരെയും, വ്യാപാരി, വ്യവസായി നേതാക്കളേയും, ജനപ്രതിനിധികളെ യും, വനം വകുപ്പും ഉൾപ്പെടെ യോഗം നടത്തി പരിഹാരം കണ്ട് സ്ഥിരീകരിച്ചതിന് ശേഷം മാത്ര ബഹു.മാനപ്പെട്ട സുപ്രീം കോടതിയ്ക്ക് സമർപ്പിക്കാവൂ. എന്ന് ആവിശ്യപ്പെട്ട് വനം വന്യജിവി വകുപ്പ് മന്ത്രി ശ്രീ: എ കെ ശശീന്ദ്രന് കത്ത് നൽകിയതായും ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Next post പരിസ്ഥിതി ലോല മേഖല നേരിട്ട് സ്ഥല പരിശോധന നടത്താൻ സർക്കാർ തയ്യാറാവണം: സംഷാദ് മരക്കാർ
Close

Thank you for visiting Malayalanad.in