ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും എല്‍എ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കരസ്ഥമാക്കിയ പ്രമുഖ സംവിധായകന് എസ് എസ് രാജമൗലിക്ക് അഭിനന്ദനം അറിയിച്ച് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അഭിനന്ദന പോസ്റ്റ് താരം പങ്കുവെച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരമാണ് രാജമൗലി സ്വന്തമാക്കിയത്. കൂടാതെ, മികച്ച സംഗീത സംവിധായകനുള്ള എല്‍എ ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കിയ കീരവാണിക്കും താരം അഭിനന്ദനം അറിയിച്ചു. താരത്തിൻ്റെ അഭിനന്ദന പോസ്റ്റിന് രാജമൗലി നന്ദി രേഖപ്പെടുത്തി. “ഞാൻ പോലും വിശ്വസിച്ചിട്ടില്ലാത്ത എന്റെ രാജ്യാന്തര അംഗീകാരത്തിൽ താങ്കൾ വിശ്വാസമർപ്പിച്ചതിന് നന്ദി” എന്നാണ് രാജമൗലി സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്.
രാജമൗലി- പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ലോകമെമ്പാടും ശ്രദ്ധനേടിയ ചിത്രമായിരുന്നു. കൃതി സനൂന്- പ്രഭാസ് താരജോഡികളായി എത്തുന്ന ആദിപുരുഷ്, ദീപിക നായികയായി എത്തുന്ന പ്രോജക്ട് കെ, സ്പിരിറ്റ്, സലാര്‍ എന്നിവയാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...