ഡെങ്കിപ്പനി; പാലക്കാട് ഒൻപത് വയസുകാരൻ മരിച്ചു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ഒൻപത് വയസുകാരൻ മരിച്ചു. പാലക്കാട് കൂറ്റനാടാണ് സംഭവം. കോതച്ചിറ സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഇടയ്ക്കിടെ പെയ്യുന്ന മഴ പകർച്ചവ്യാധികൾ വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് ഡെങ്കിപ്പനിയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹാർവെസ്റ്റേ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു
Next post ഓർമ്മകൾ പങ്കിട്ട് മാനന്തവാടി രൂപത നേതൃസംഗമം
Close

Thank you for visiting Malayalanad.in