ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (71) നിര്യാതനായി.

ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (ലാസലെറ്റ്) (71) നിര്യാതനായി. ലാസലെറ്റ് സന്യാസ സഭ, ഇന്ത്യൻ പ്രവിശ്യയുടെ ആരംഭകരിൽ ഒരാളായ ജോസഫ് പുന്നക്കുന്നേൽ അച്ചൻ സഭയുടെ വളർച്ചയ്ക്ക് അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു. പുന്നക്കുന്നേൽ മാത്യു അന്നമ്മ ദമ്പതികളുടെ ആദ്യ മകനായി 1951 – ജനുവരി 18 നാണ് അച്ചൻ ജനിച്ചത്. 1982-മെയ് 01 ന് പ്രഥമ വ്രതവാഗ്ദാനം ചെയ്യുകയും 1986 ഏപ്രിൽ 15 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. താമരശേരി രൂപതയിലെ കൂടരഞ്ഞിയാണ് അച്ചന്റെ ഇടവക. മൃതസംസ്ക്കാര ശുശ്രൂഷകൾ ഇരിങ്ങാലക്കുട രൂപതയിലെ പാറക്കടവ് ലാസലെറ്റ് ഭവനിലും ലിറ്റിൽ ഫ്ലവർ ഇടവകയിലുമായിരിക്കും നടക്കുക. സമയം പിന്നീട് അറിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണം. ടി. സിദ്ധിഖ് എംഎല്‍എ
Next post കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം ഏപ്രില്‍ 17 മുതല്‍ കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരണം ഡിസംബര്‍ പത്തിന്
Close

Thank you for visiting Malayalanad.in