വയനാട്ടില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണം. ടി. സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പി.എസ്.സി ചെയര്‍മാനോട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു. ഗോത്രവര്‍ഗ്ഗക്കാരും തോട്ടം തൊഴിലാളികളും സാധാരണ കൂലി തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഒരു മേഖലയാണ് വയനാട് ജില്ല. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പി എസ് സി ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് വിദൂര ജില്ലകളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. കൃത്യമായി ബസ് സര്‍വീസ് ഇല്ലാത്തതിനാലും ചുരം ഇറങ്ങേണ്ടതിനാലും വലിയ പ്രതിസന്ധിയാണ് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ജില്ലയില്‍ സെന്റര്‍ അനുവദിക്കാത്തതും പരീക്ഷാര്‍ത്ഥികളെ വലക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡിസംബര്‍ മാസത്തില്‍ തുടങ്ങാനിരിക്കുന്ന റവന്യൂ എക്‌സൈസ് വകുപ്പുകള്‍ അടക്കമുള്ള ചില ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ക്രിമിനല്‍ ജുഡീഷ്യറി ടെസ്റ്റുകള്‍ അടക്കം കോഴിക്കോട് സെന്ററില്‍ ആണ് നടത്തുന്നത് ഹാള്‍ടിക്കറ്റ് ലഭിക്കുമ്പോഴാണ് സെന്റര്‍ ജില്ലക്ക് പുറത്താണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയുന്നത്. ഇത്തരം മിക്ക പരീക്ഷകളും രാവിലെ ആരംഭിക്കുന്നതിനാല്‍ ജില്ലയില്‍ നിന്നും മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തരം യാത്രകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിന്റെ ശേഷം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പഴയപോലെ സര്‍വ്വീസ് ആരംഭിച്ചിട്ടുമില്ല. ഇതെല്ലാം ഉദ്യോഗാര്‍ത്ഥികളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഉള്‍പ്രദേശത്തു നിന്ന് ഉള്‍പ്പെടെ പരീക്ഷാകേന്ദ്രങ്ങളില്‍ അതിരാവിലെ എത്തുന്നതിന് വേണ്ടി ചുരം വഴി യാത്ര ചെയ്യുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് ചുരത്തില്‍ അനുഭവിക്കുന്നത് ഇത് പരീക്ഷാ കേന്ദ്രത്തില്‍ എത്തുന്നതിന് തടസ്സമാകുന്നുണ്ട്. ഇത്തരം യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അല്ലാത്തപക്ഷം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി പരീക്ഷകള്‍ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും. നിലവില്‍ പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാനന്തവാടി എന്‍ജിനീയറിങ് കോളേജിലാണ് നടക്കാറുള്ളത്. എന്നാല്‍ പരീക്ഷകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും ഡാറ്റാശേഷിയും വേഗതയും തടസ്സമില്ലാത്ത നെറ്റ്വര്‍ക്കും ആവശ്യമാണ്. ഇത്തരം സൗകര്യങ്ങള്‍ ഒന്നും ഒരുക്കാത്ത എവിടെയെങ്കിലും വെച്ച് പരീക്ഷ നടത്താന്‍ കഴിയില്ല. ആയതിനാല്‍ ജില്ലയിലെ ഹെഡ് കോട്ടേഴ്‌സ് ആയ കല്‍പ്പറ്റയില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിഎസ്‌സിയുടെ പട്ടത്തുള്ള ആസ്ഥാനത്ത് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജുവുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി സെന്റര്‍ അനുവദിക്കാനുള്ള ശ്രമം നടത്തുമെന്നും ചെയര്‍മാന്‍ എംഎല്‍എക്ക് ഉറപ്പു നല്‍കി. ജില്ലാ ആസ്ഥാനത്ത് പിഎസ്‌സി ഓണ്‍ലൈന്‍ സെന്റര്‍ അനുവദിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുമെന്നും എംഎല്‍എ പിഎസ്സി ചെയര്‍മാനോട് പറഞ്ഞു. ചര്‍ച്ചയില്‍ പി.എസ്.സി സെക്രട്ടറി ഷാജു ജോര്‍ജ്ജും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും ശനിയാഴ്ച കല്ലോടിയിൽ
Next post ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (71) നിര്യാതനായി.
Close

Thank you for visiting Malayalanad.in