കേരള മദ്യവിരുദ്ധ നിരോധന സമിതി വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും 10.10.2022 ശനിയാഴ്ച 2.30ന് കല്ലോടിയിൽ നടത്തുവാൻ തീരുമാനിച്ചു. സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ കെ എ ആൻറണി അധ്യക്ഷതവഹിക്കും . കല്ലോടി സെൻറ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ബിജു മാവറ മുഖ്യപ്രഭാഷണം നടത്തും ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി , എടവക പഞ്ചായത്ത് പ്രസിഡൻറ് എച്ച്പി പ്രദീപ് , എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ , ജോസ് പള്ളത്ത് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിജോൾ കെ വി ,മദ്യനിരോധന സമിതി വനിത ഫോറം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ചിന്നമ്മ ,കണ്ണൂർ ജില്ലാ പ്രസിഡൻറ് ഐസി മേരി, പഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടി ബ്രാൻ ബാലൻ സി കെ , വത്സ ബാബു തുടങ്ങിയവർ സെമിനാറിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. സംഘാടകസമിതി യോഗത്തിൽ കെ എ ആന്റണി അധ്യക്ഷതവഹിച്ചു. സി റ്റി അബ്രഹാം ,അഡ്വക്കേറ്റ് ജോർജ് വാതു പറമ്പിൽ, ചാക്കോ പി ജെ , ജോസഫ് പിയു ,അബ്രഹാം പി കെ, സിബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...
. മാനന്തവാടി: തിരുനെല്ലി അപ്പപാറയിൽ യുവതി ജീവിത പങ്കാളിയുടെ വെട്ടേറ്റ് മരിച്ചു. പരിക്കുകളോടെ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന്...
' അശ്വിൻ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം ദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി...
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...