സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയക്ക്‌.

സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി ബഹു. പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി. 2018 വര്‍ഷത്തെ ഇ ഗവേണൻസ് അവാര്‍ഡിൽ കോറോം അക്ഷയ കേന്ദ്രത്തിന് ഫസ്റ്റും 2016-17 വർഷത്തിൽ സെക്കന്‍ഡും കോറോം അക്ഷയ കേന്ദ്രത്തിനാണ് ലഭിച്ചത്‌. സേവന മികവിലൂടെ ആണ്‌ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിൽ വെച്ചാണ് അവാർഡ് ഏറ്റു വാങ്ങിയത്. ആധാർ പെർമനനന്റ് എൻറോൾമെൻറ് സെന്റര്‍ പാന്‍ സെന്റര്‍, പാസ്പോര്‍ട്ട് ഹെല്പ് ഡെസ്ക് എന്നിവ സെന്ററിന്റെ സവിശേഷതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ
Next post പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തും: പി കെ അബൂബക്കര്‍
Close

Thank you for visiting Malayalanad.in